വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0

കരുതലും കൈത്താങ്ങും, ബത്തേരി താലൂക്ക്തല അദാലത്ത് നാളെ

കരുതലും കൈത്താങ്ങും ബത്തേരി താലൂക്ക് തല അദാലത്ത് ഇന്ന് (ജനുവരി 3) രാവിലെ 10 മുതല്‍ ബത്തേരി നഗരസഭാ ഹാളില്‍ നടക്കും. പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. കരുതലും കൈത്താങ്ങും അദാലത്തില്‍ നല്‍കിയ അപേക്ഷളുടെ ഡോക്കറ്റ് നമ്പറുമായി അദാലത്ത് ദിവസം വരുന്ന അപേക്ഷകര്‍ക്ക് അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ അറിയാവും. അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങളിലേക്കുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്ക്തല അദാലത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. മാനന്തവാടി താലുക്ക്തല അദാലത്ത് ജനുവരി നാലിന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കും.

ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റ്

ജില്ലാ ഹാന്‍ഡ്ബോള്‍ ടൂര്‍ണ്ണമെന്റ് ജനുവരി 11 ന് രാവിലെ ഏട്ട് മുതല്‍ പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കുട്ടികള്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തണം. ജനുവരി ഏട്ടിന് വൈകിട്ട് അഞ്ചിനകം മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9496209688, 7907938754.

താലൂക്ക് വികസന സമിതി യോഗം നാലിന്

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 10.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പച്ചത്തേയില വിലനിര്‍ണയം

ജില്ലയില്‍ പച്ചത്തേയിലയുടെ ഡിസംബര്‍ മാസത്തെ വില 17.33 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം, പച്ചത്തേയിലക്ക് നല്‍കുന്ന വില എന്നിവ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യും.

Leave A Reply

Your email address will not be published.