ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിൽ അടിപതറി ഇന്ത്യ.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് 185 റൺസിൽ ഒതുങ്ങി.
31 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകർത്തത്.
മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടി.40 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ 26 നും, രോഹിത് ശർമ്മയ്ക്ക് പകരക്കാരനായെത്തിയ ശുഭ്മാൻ ഗിൽ 20 റൺസിനും പുറത്തായി.
ക്യാപ്റ്റൻ ജസ്പ്രീത് ബുംമ്ര 22 റൺസെടുത്ത് പുറത്തായി.ഓസീസ് വിട്ട് നല്കിയ 26 എക്സ്ട്രാ റൺസ് കൂടിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി ദയനീയമായേനെ.