ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ഇലക്ഷൻ വകുപ്പിൻ്റെയും ഇലക്ഷൻ ലിറ്ററസി ക്ലബ്ബിൻ്റെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും ജില്ലാ എൻ. എസ്. എസ്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
ജനാധിപത്യം, വോട്ടിംഗ്, തിരഞ്ഞെടുപ്പുകളിലെ യുവജന പങ്കാളിത്തം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം.
പ്രസംഗം മലയാളം ഇംഗ്ലീഷ് ഭാഷകളിലാവാം.
ഒരു കോളേജിൽ നിന്ന് പരമാവധി രണ്ട് പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക. രജിസ്ട്രേഷന് സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തുന്ന കത്ത് സമർപ്പിക്കണം.
രജിസ്റ്റർ ചെയ്യുന്നതിന് ഇതോടൊപ്പം നൽകിയ ഗൂഗിൾ ഫോം പൂരിപ്പിക്കുക : https://forms.gle/rfDbnZYsorCwbgEF6.
ആദ്യം രജിസ്റ്റർ ചെയുന്ന 25 കോളേജുകൾക്ക് മുൻഗണന.