കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിൻസി (34) എന്നിവരാണ് മരിച്ചത്.
സ്വകാര്യ റിസോർട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ ഇന്നു രാവിലെയാണ് റിസോർട്ടിലെ ജീവനക്കാർ കണ്ടത്തെിയത്.
പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തതെന്ന് ജീവനക്കാർ പറഞ്ഞു.