സുബ്രതോ മുഖർജീ സ്റ്റേറ്റ് ഫുട്ബോൾ ചാംപ്യൻഷിപ് 2025-26 ചാമ്പ്യൻസ് ആയി ഗോകുലം കേരള എഫ് സി. അണ്ടർ 17 ടീം, തുടർച്ചയായ രണ്ടാം തവണയാണ് ടീം സ്റ്റേറ്റ് ചാമ്പ്യൻസ് ആവുന്നത്. ഫറോക് എച് എച് എസ് സ്കൂളിനെ റെപ്രെസെന്റ് ചെയ്താണ് ടൂർണമെന്റിൽ ടീം പാർട്ടിസിപെറ്റ് ചെയ്തത്. ഫൈനലിൽ എം ഐ സി ആറ്റിങ്ങലിനെയാണ് പരാജയപെടുത്തിയത്. സ്കോർ 2 -1 രണ്ടു ഗോളുകളും നേടിയത് ഗോകുലത്തിന്റെ മുന്നേറ്റ നിര താരം ആദികൃഷ്ണയാണ് കളിയുടെ ആദ്യപകുതിയിൽ 4′ ഉം 22’ഉം മിനിറ്റുകളിൽ നേടിയ ഗോളുകൾക്ക് ഒരു ഗോൾ മാത്രമാണ് എം ഐ സി ആറ്റിങ്ങലിന് തിരിച്ചടിക്കാനായത്. വിജയത്തോടെ നാഷണൽ ലെവൽ മത്സരങ്ങൾക്ക് ടീം യോഗ്യത നേടി.
നോക്ക് ഔട്ട് ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ 4 മത്സരങ്ങൾ കളിച്ച ടീം എല്ലാ കളികളും ജയിച്ചു. ടൂർണമെന്റിൽ രണ്ടു ഗോളുകൾ മാത്രം വഴങ്ങി 14 ഗോളുകളാണ് അടിച്ചു കൂട്ടിയത്. മുൻ വർഷവും ടീം ഡിസ്ട്രിക്ട് ചാമ്പ്യൻസ് ആവുകയും പിന്നീട് സ്റ്റേറ്റ് ചാമ്പ്യൻസ് ആവുകയും ചെയ്തിരുന്നു. സെപ്റ്റംബർ 17 ന് തുടങ്ങുന്ന നാഷണൽ ലെവൽ മത്സരങ്ങളിൽ ടീം കേരളത്തെ റെപ്രെസെന്റ് ചെയ്യും.
ഫറോക് എച് എച് എസ് സ്കൂളുമായി കൈകോർത്തു ഗോകുലം കേരള എഫ് സി കഴിഞ്ഞ രണ്ടുവർഷങ്ങളിലായി വിവിധ ഏജ് ക്യാറ്റഗറികളിലായി നിരവധി ട്രോഫികളാണ് നേടിയിട്ടുള്ളത്. നിലവിൽ അണ്ടർ 14, 16, 18 ടീമുകളാണ് പരിശീലനം നടത്തിവരുന്നത്. വി പി സുനീർ ആണ് ടീമിന്റെ മുഖ്യ പരിശീലകൻ, മനോജ് കുമാർ ആണ് ഗോൾ കീപ്പർ കോച്ച്, ഫിസിയോ നോയൽ സജോ, ടീം മാനേജർ അഭിനവ്, ഷജീർ അലി, ജലീൽ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകൾ. “തുടർച്ചയായ രണ്ടാം വർഷം ഡിസ്ട്രിക്ട് ചാമ്പ്യൻസ് ആവുന്നു ശേഷം സ്റ്റേറ്റ് ചാമ്പ്യൻസം ആവുന്നു ഇത് എല്ലാ ടീമുകൾക്കും എല്ലായ്പോഴും സാധിക്കുന്ന ഒരു കാര്യമല്ല, ഇനി വരാനിരിക്കുന്ന നാഷണൽ ലെവൽ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ ഈ ടീമിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”. എന്ന് ഗോകുലം എഫ് സി ടെക്നികൾ ഡയറക്ടർ രഞ്ജൻ ചൗധരി പറഞ്ഞു.

