വനജ കളക്റ്റീവ് ചരിത്രപരമായി അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. കഴിഞ്ഞ KLEE എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയ ഒരു ട്രാൻസ് വിദ്യാർത്ഥിയുടെ കേരള ട്രാൻസ് പോളിസി പ്രകാരം അർഹതപ്പെട്ട സംവരണത്തിനായി വനജ കളക്റ്റീവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ സമീപിച്ചു.
ഉടനെതന്നെ സംവരണത്തിനായുള്ള ഓർഡർ മന്ത്രിസഭയിൽ നിന്നും പുറപ്പെടുവിച്ചുവെങ്കിലും ബാർ കൗൺസിൽ ഓഫ് ഇന്ത്യ സീറ്റുകൾ അനുവദിച്ചിരുന്നില്ല. അതിനാൽ ഹൈക്കോടതിയിൽ വനജ കളക്ടിവിന്റെ നേതൃത്വത്തിൽ റിട്ട് ഫയൽ ചെയ്യിപ്പിക്കുകയും ഹൈകോടതിയിൽ നിന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് അടിയന്തിരമായി സീറ്റുകൾ അനുവാദിച്ചുകൊടുക്കണമെന്ന നിർദേശം ലഭിക്കുകയും ചെയ്തു.
ഇതിന്റെ തുടർച്ചയായി 29.11.2025 രാവിലെ 10 മണി മുതൽ ട്രാൻസ് വിദ്യാർത്ഥികൾക്ക് അതാത് സർക്കാർ/സ്വാശ്രയ ലോ കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ് എന്ന് പ്രവേശനപരീക്ഷ കമ്മിഷണറുടെ കാര്യാലയത്തിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

