Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
മലപ്പുറം : രണ്ട് ദിനപത്രങ്ങളിലെ ജീവനക്കാർക്ക് യഥാസമയം ശമ്പളവും ശമ്പള കുടിശ്ശികയും നൽകുന്നില്ലെന്ന പരാതി സംസ്ഥാന ലേബർ കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജനുവരി 13 ന് തിരൂർ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കോഴിക്കോട് ഐഡിയൽ പബ്ലിക്കേഷൻസ് (മാധ്യമം) സി.ഇ.ഒ യും കോട്ടയം മംഗളം എം.ഡിയും റിപ്പോർട്ട് സമർപ്പിക്കണം. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ. പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും നൽകിയ പരാതിയിലാണ് നടപടി.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

