Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട് : പ്രമുഖ ഐ ടി കമ്പനിയായ ടൈംസ് വേൾഡ് ഗവ. സൈബർ പാർക്കിൽ പുതിയ ഓഫീസ് തുറന്നു. സഹ്യ കെട്ടിടത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഡാറ്റ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ മേഖലകളിലാണ് ടൈംസ് വേൾഡ് പ്രവർത്തിക്കുന്നത്. പുതിയ പ്രതിഭകളെയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ടൈംസ്വേൾഡിന്റെ പ്രതിബദ്ധതയാണ് പുതിയ ഓഫീസിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ടൈംസ്വേൾഡ് സ്ഥാപകനും സി.ഇ.ഒ-യുമായ ടോമി വർഗീസ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും നൂതന സാങ്കേതികവിദ്യകളും സമൂഹത്തെ സ്വാധീനിക്കുന്ന ഉത്തരവാദിത്തത്തോടും നൈതികതയോടും കൂടിയുള്ള വളർച്ചയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവ. സൈബർപാർക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് നായർ, കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക് സോൺ (CSEZ) അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ അതുൽകുമാർ എം, എന്നിവർക്കൊപ്പം സൈബർപാർക്കിലെ മറ്റ് ഉദ്യോഗസ്ഥർ, മറ്റ് കമ്പനികളിൽ നിന്നുള്ള ഡയറക്ടർമാർ, സീനിയർ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
യുവപ്രതിഭകളെ വളർത്തിയെടുക്കുന്നതിനൊപ്പം എഐ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ സജ്ജമാക്കുക എന്നതാണ് വിപുലീകരണത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് ടൈംസ്വേൾഡ് ഓപ്പറേഷൻസ് ഡയറക്ടർ ഷൈല തോമസ് പറഞ്ഞു. അടുത്ത തലമുറയിലെ പ്രൊഫഷണലുകൾക്ക് പുതിയ ആശയങ്ങൾ വളർത്താനും നിരന്തരം പഠിക്കാനും സാധിക്കുന്ന ഒരിടമായാണ് ഈ ഓഫീസിനെ കാണുന്നതെന്നും അവർ വ്യക്തമാക്കി.
ഡാറ്റ, സാങ്കേതികവിദ്യ, ഗവേഷണം എന്നീ മേഖലകൾക്കപ്പുറം അനലിറ്റിക്സ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, കംപ്ലയൻസ് തുടങ്ങി നിരവധി മേഖലകളിൽ ആഗോളതലത്തിൽ ടൈംസ്വേൾഡ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും കമ്പനി പ്രധാന പങ്ക് വഹിക്കുന്നു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

