Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട് പ്രൊവിഡൻസ് വിമൺസ് (ഓട്ടോണമസ്) കോളേജിൽ ഗവേഷക സമൂഹങ്ങൾക്കായി ORCID, IRINS, INFLIBNET സേവനങ്ങളെക്കുറിച്ചുള്ള ശില്പശാല വിജയകരമായി സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളേജുകളിലും ഗവേഷണ സ്ഥാപനങ്ങളിലുമുള്ള ഏകദേശം 120 അധ്യാപകരും ഗവേഷകരും ലൈബ്രറി പ്രൊഫഷണലുകളും പരിപാടിയിൽ പങ്കെടുത്തു.
ഡോ. മിനു ദിവാകരൻ (ഡയറക്ടർ – റിസർച്ച്) സ്വാഗത പ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. ജസീന ജോസഫ് അദ്ധ്യക്ഷ പ്രസംഗത്തിൽ അക്കാദമിക് ഗുണനിലവാരവും സ്ഥാപന ദൃശ്യതയും വർധിപ്പിക്കുന്നതിൽ ഡിജിറ്റൽ ഗവേഷണ പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല ഹ്യുമാനിറ്റീസ് ഡീൻ പ്രൊഫ. ഡോ. മുഹമ്മദ് ഹനീഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ INFLIBNET ന്റെ പങ്ക് അദ്ദേഹം വിശദീകരിച്ചു.
ഐഐടി ഗാന്ധിനഗർ ലൈബ്രേറിയൻ ഡോ. കണ്ണൻ പിയും യുജിസി–ഇൻഫ്ലിബ്നെറ്റ് സയന്റിസ്റ്റ്-സി ഡോ. പല്ലബ് പ്രധാൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ORCID ഗവേഷക ഐഡന്റിറ്റി, IRINS പ്രൊഫൈൽ മാനേജ്മെന്റ്, INFLIBNET സേവനങ്ങളുടെ പ്രായോഗിക ഉപയോഗം എന്നിവയെക്കുറിച്ച് വിശദമായ അവതരണങ്ങൾ നടത്തി. IQAC കോഓർഡിനേറ്റർ ഡോ. ലൈന പി പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.
ഗവേഷണ പ്രൊഫൈൽ സൃഷ്ടിക്കൽ, ഗവേഷണ സ്വാധീനം വർധിപ്പിക്കൽ, ദേശീയ തലത്തിലുള്ള അക്കാദമിക് ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ പങ്കെടുത്തവർക്ക് വ്യക്തമായ ധാരണ ലഭിച്ചു.
ലൈബ്രേറിയൻ ഡോ. പ്രശാന്ത് എം പി നന്ദി പറഞ്ഞു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

