സെന്റർ ഫോർ എജുക്കേഷനൽ ആൻഡ് സോഷ്യൽ സർവീസസ്(സെസ്സ്) നു കീഴിൽ സാരഥി സംഗമവും ഓർമ്മപുസ്തകം നാമകരണവും സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. സെസ്സ് ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.
സാമൂഹ്യ സേവന രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്താൻ ജനപ്രതിനിധികൾക്കാവണമെന്നും പരമ്പരാഗത രീതികൾക്കപ്പുറം കാലാനുസൃതമായ വികസന, സാമൂഹ്യ സേവന മാതൃകകൾ വളർത്തിക്കൊണ്ട് വരണമെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് നേതാവും മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ പി ഉണ്ണികൃഷ്ണന്റെ ഓർമ്മ പുസ്തകത്തിന്റെ നാമകരണവും തങ്ങൾ നിർവ്വഹിച്ചു.
സെസ്സ് ജനറൽ കൺവീനർ പുള്ളാട്ട് ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എം.എൽ.എ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ പി സ്മിജി, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്റഫ് അലി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സലീം കരുവമ്പലം, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഇ. പി ബാബു, ടി.പി.എം ബഷീർ, അലി മേലേതിൽ, നിസാർ കാടേരി, ആവയിൽ സുലൈമാൻ, ഹുസൈൻ ഊരകം, മലപ്പുറം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് ആമിയൻ, കോട്ടക്കൽ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി നൗഷാദ്, മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഹംസ മാസ്റ്റർ, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ്, ആറളം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷഹീർ മാസ്റ്റർ കീഴ്പ്പള്ളി, ഊരകം പഞ്ചായത്ത് മെമ്പർ ഹാരിസ് വേരേങ്ങൽ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ മുസ്തഫ പള്ളിക്കൽ, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ മങ്ങാട്ടിൽ ലത്തീഫ്, എ ആർ നഗർ ഗ്രാമ പഞ്ചായത്ത് മെമ്പർ സി.കെ ജാബിർ, ആവയിൽ അസീസ്, പി.സി ഇല്യാസ്, കുഞ്ഞിമുഹമ്മദ് കല്ലിങ്ങൽ, സത്താർ തച്ചനാട്ടുകര, ബീരാൻ കുട്ടി മൂഴിയൻ, പി അൻവർ റഷീദ് ബാഖവി, ബീരാൻ ഹാജി വെങ്ങാട്, നസീർ മേലേതിൽ, ബി.എ റഹ്മാൻ ആരിക്കാടി, മുസ്തഫ മങ്കരത്തൊടി, അമീർ ഊരകം, എ.കെ നാസർ, ജബ്ബാർ മുക്കം, എ കെ സിദ്ധീഖ്, കെ.വി ഹബീബ് മാസ്റ്റർ, വി.പി ജസീം, സഫറുള്ള അരീക്കോട്,
സി.കെ നജ്മുദ്ധീൻ എന്നിവർ സംസാരിച്ചു.

