5 വർഷമായി മുടങ്ങിക്കിടക്കുന്ന പൂളക്കടവ് പാലത്തിൻ്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പറമ്പിൽ ബസാറിലെയും പൂളക്കടവിലെയും ബഹുജനങ്ങളുടെ കൂട്ടായ്മയിൽ പ്രതിഷേധ ജാഥയും വിശദീകരണ പൊതുയോഗവും നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
മെഡിക്കൽ കോളേജിൽ നിന്നും ചേളന്നൂർവരെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ യാത്രചെയ്യാൻ പ്രദേശവാസികൾക്ക് അവസരം ലഭിക്കുന്ന വാഹന ഗതാഗതയോഗ്യമായ പാലമാണ് അധികൃതരുടെയും സർക്കാരിൻ്റെയും അനാസ്ഥമൂലം മുടങ്ങി ക്കിടക്കുന്നത്.
പ്രദേശവാസികളുടെ ശക്തമായ പ്രക്ഷോഭത്തിലൂടെ മാത്രമേ അധികാരികളുടെ കണ്ണു തുറപ്പിക്കാനാവൂ.
2026 ഫെബ്രുവരി 16 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വെള്ളിമാട് കുന്ന് ജങ്ഷനിൽ നിന്നാരംഭിച്ച് പറമ്പിൽ ബസാറിൽ സമാപിക്കുന്ന ജാഥയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, അഡ്വ. കെ. ജയന്ത് , ജനപ്രധിനിധികൾ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.

