Advt: സില്വര്ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവം മലയാള നാടക മത്സരത്തിലാണ് അപൂർവ്വ സംഭവമുണ്ടായത്.
നാടകമത്സരം അവസാനിച്ചപ്പോൾ വിധികർത്താക്കൾ മികച്ച നടനായി ഒരു പെൺകുട്ടിയെയാണ് തെരഞ്ഞെടുത്തത്. മികച്ച നടിക്കുള്ള പുരസ്കാരം മറ്റൊരു പെൺകുട്ടിക്ക് നൽകിയെങ്കിലും മികച്ച നടനായി കാലിക്കറ്റ് പ്രോവിഡൻസ് വിമൻസ് കോളേജിലെ പൂജാ ബൈജിത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു.
മികച്ച നടനായി ഒരു ആൺകുട്ടിയെ പ്രഖ്യാപിക്കാതെ പ്രകടന മികവുകൊണ്ട് നടനായി ‘ബാർബറസ്”‘ എന്ന നാടകത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ശങ്കർ ശിവ ആയി അഭിനയിച്ച പൂജ ബൈജിത്തിനെ മികച്ച നടനായി തിരഞ്ഞെടുക്കുകയായിരുന്നു. ഏകാധിപത്യത്തെ കുറിച്ച് മുൻപും നിരവധി നാടകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കലയ്ക്കുള്ളില ഏകാധിപത്യമാണ് നാടകം ചർച്ച ചെയ്തത്.
ഗ്രീക്ക് നാടകമായ ആൻ്റിഗണിയുടെ ഇതിവൃത്തത്തിൽ തുടങ്ങി പിന്നീട് ജനാധിപത്യം ചർച്ച ചെയ്യേണ്ട തിയേറ്ററിനുള്ളിൽ പോലും എങ്ങിനെയാണ് ഏകാധിപതികൾ കടന്നുവരുന്നത് എന്ന് ‘ബാർബറസ് ‘ ചർച്ച ചെയ്തു.
പൂജയെ കൂടാതെ നാടകത്തിൽ ഗായത്രി ഓളക്കൽ, ആര്യ പി, പല്ലവി, റിഫ, ശിവാനി എം, ദിയ യഹിയ, അശ്വതി പി എന്നിവർ വേഷമിട്ടു. എം എം രാഗേഷ് സംവിധാനം ചെയ്ത നാടകത്തിൻ്റെ രചന നിർവഹിച്ചത് സതീഷ് കെ സതീഷ് ആണ്. അസോസിയേറ്റ് ഡയറക്ടർ രമ്യ രാഗേഷ്.
ആർട്ട് സുഭീഷ് ചേളന്നൂർ, ലൈറ്റ് ഡിസൈൻ അരുൺ എൻ ടി, മെയ്ക്ക് അപ്പ് ഷിജു ഫറോക്ക്, കോസ്റ്റ്യൂം ദിനേശ് ചേളന്നൂർ, സാങ്കേതിക സഹായം സുധീപ് മാനിപുരം, ഷൈജയൻ, രാഹുൽ മക്കട, കൃതേഷ്, ഇച്ചൂസ് റഹീം.

