പെരുവയൽ കോണാട് ഇ അഹമ്മദ് സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
Advt: സില്വര്ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കുന്ദമംഗലം : ജില്ലാ റഗ്ബി അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് പെരുവയൽ കോണാട് ഇ അഹമ്മദ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.
പി.ടി.എ റഹീം എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് അധ്യക്ഷത വഹിച്ചു.
ശ്രീജികുമാർ പൂനൂർ, പി. കെ സുകുമാരൻ, എ.സി അർജുൻ, പി. ഹർഷദ്, പി.മുഹമ്മദ് ആഷിഖ്, പി. മുഹമ്മദ് ഫാരിസ് എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് റിയാസ് അടിവാരം സ്വാഗതവും ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി കെ. വിനു നന്ദിയും പറഞ്ഞു.
ആൺകുട്ടികളുടെ വിഭാഗത്തിൽ എം.എ എം.ഒ കോളേജ്, കാലിക്കറ്റ് ടയ്റ്റൻസ് ടീമുകളും പെൺ കുട്ടികളുടെ വിഭാഗത്തിൽ ഉമ്മൻ ചാണ്ടി സ്പോർട്സ് അക്കാദമിയും എം.എ.എം.ഒ കോളേജും ഫൈനലിൽ പ്രവേശിച്ചു.

