ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്. Ph: 82 81 99 22 31
ആഴ്ചവട്ടം ജിഎല്‍പി സ്കൂളില്‍ ഫുട്ബോള്‍ ക്യാമ്പ് നടന്നു. മാങ്കാവ് ഗ്രൗണ്ടില്‍വച്ച് നടന്ന ചടങ്ങില്‍ വച്ച് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാറാ ജാഫര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ സഫ്രീത ആബിത് മുഖ്യാതിഥിയായ ചടങ്ങില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രൊഫ ബഷീര്‍ മണലൊടി മുഖ്യ പ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റ് ശിവദാസ് അധ്യക്ഷത വഹിച്ചു.
ഫുട്ബോള്‍ കോച്ച് സി ഉമ്മര്‍ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ഫുട്ബോള്‍ കോച്ചുമാരായ അബ്ദുള്‍ റസാഖും സഫീറലിയും ആശംസകള്‍ അര്‍പ്പിച്ചു. മൂന്നുപേരേയും ആദരിച്ചു.
ഹെഡ്മിസ്ട്രസ് ഹേമലത കെ സ്വാഗതം അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജിജേഷ് കെ വി നന്ദി പറഞ്ഞു.

