കോഴിക്കോട്: മതിയായ പരിശോധനകള്‍ നടത്തി വ്യാപാര സമുച്ചയങ്ങള്‍ ഉള്‍പ്പെടെയുള്ള നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കി ജീവന് സംരക്ഷിക്കണമെന്ന് വ്യപാരി വ്യവസായി സമിതി.
കേര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും സമയബന്ധിതമായി പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണം. സ്വകാര്യ കെട്ടിടങ്ങളുടെ പരിശോധനയും വിട്ടുവീഴ്ച്ചയില്ലാതെ നടത്തണം.
സുരക്ഷിതത്വമില്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തിയാല്‍ അവ അറ്റകുറ്റപ്പണികള്‍ നടത്തി സുരക്ഷിതമാക്കാനും അല്ലാത്തവ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുവാനും നിയമാനുസൃതമായ അനുമതി നല്‍കണം.
അത് സുതാര്യവുമാകണം. നിലവിലെ കെട്ടിടം പൊളിച്ചു മാറ്റിയാല്‍ പുതിയവ നിര്‍മ്മിക്കാന്‍ കടമ്പകളേറെ താണ്ടണമെന്ന ഭയമാണ് പഴയ കെട്ടിടങ്ങള്‍ നിലനിര്‍ത്തിപ്പോരാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.
കെട്ടിടങ്ങളുടെ സുരക്ഷിതമില്ലായ്മയുടെ ദുരിതമേറെയും അനുഭവിക്കുന്നത് അവിടെ കച്ചവടം നടത്തുന്ന വ്യാപാരികളും തൊഴിലാളികളുമാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂര്‍, സെക്രട്ടറി സന്തോഷ് സെബാസ്റ്റിയന് എന്നിവര്‍ പറഞ്ഞു.

