കോഴിക്കോട് : അധികാര ശക്തി കൊണ്ടും വിഭാഗീയതയ വളര്‍ത്തിയും ഇന്ത്യയില്‍ ദീര്‍ഘകാലം ഭരണം നടത്താന്‍ ബി.ജെ.പി ക്ക് സാധ്യമല്ലെന്നു ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളുമായുള്ള കൂടിക്കാഴചയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ചെറു പാര്‍ട്ടികളെ ഭീഷണി പ്പെടുത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചിട്ടുള്ളത്. സംസ്ഥാന ദേശീയ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പ്രാദേശിക തലത്തില്‍ പാര്‍ട്ടികളുമായി ശക്തമായ സഖ്യം രൂപപ്പെടുത്തി മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള പ്രായോഗിക സമീപനങ്ങള്‍ കോണ്‍ഗ്രസ്സ് സ്വീകരിക്കും.
അരക്ഷിതാവസ്ഥ സൃഷ്ടിച്ച്—ന്യൂനപക്ഷ, യുവജന – വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഭീതിയുണ്ടാക്കുന്ന ഭരണകൂട സമീപനങ്ങളെ ചെറുക്കാന്‍ ബദല്‍ സംവിധാനം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവില്‍ കോഡ് വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ യാതൊരു രേഖയും ഇത് വരെ ഭരണ കക്ഷികള്‍ വെച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത സമൂഹങ്ങളുമായി ആശയ വിനിമയം നടത്തി ഫാഷിസത്തിനെതിരെയുള്ള ചെറുത്ത് നില്‍പ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കൂടിക്കാഴ്ചയില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, ട്രഷറര്‍ നാസര്‍ ബാലുശ്ശേരി, സെക്രട്ടറി കെ.സജ്ജാദ്, ജില്ലാ പ്രസിഡന്റ് വി.ടി ബഷീര്‍, സിക്രട്ടറി അബ്ദുല്‍ റസാഖ് അത്തോളി, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി. മുഹമ്മദ് അജ്മല്‍, നേര്‍പഥം എഡിറ്റര്‍ അനില്‍ പ്രിംറോസ്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.