സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൻ്റെ ഫൈനൽ റൗണ്ടിൽ ഗോവയെ ഒരു ഗോളിന് തോൽപ്പിച്ച് കേരളം.
ആവേശകരമായ മത്സരത്തിൽ 4–3നാണ് കേരളത്തിൻ്റെ ജയം.
കേരളത്തിൻ്റെ മുഹമ്മദ് റിയാസ്, മുഹമ്മദ് ഐസൽ, നസീബ് റഹ്മാൻ, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് ഗോവൻ ഗോൾ വല കുലുക്കിയത്.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി ഗോവ വിറപ്പിച്ചുവെങ്കിലും ആദ്യപകുതിയിൽത്തന്നെ മൂന്നു ഗോൾ കേരളം തിരിച്ചടിച്ചു.
പിന്നീട് അവസാന 20 മിനിറ്റിലാണ് ഗോവൻ ആക്രമണത്തിന് കേരളം വഴങ്ങി രണ്ട് ഗോൾ കൂടി പിറന്നത്.