വയനാട് : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ 4.3 കോടി രൂപ ചെലവില്‍ നവീകരിച്ച സുല്‍ത്താന്‍ ബത്തേരി ഗവ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം നാളെ (ഡിസംബര്‍ 17) ഉച്ചക്ക് 12.30 ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാവും.
പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയാവും. ഐ.സി ബാലകൃഷ്ണന്‍, എം.എല്‍.എ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ജി അഭിലാഷ്, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും