1800-ലധികം ടിവി ഷോകളുള്ള Zee5 ഉള്ളടക്കവും 4000-ലധികം സിനിമകളുടെ കാറ്റലോഗും ഒന്നിലധികം ഭാഷകളിലുടനീളമുള്ള ജനപ്രിയ വെബ് സീരീസുകളുടെ വൈവിധ്യവും എല്ലാം എയർടെൽ വൈഫൈ ഉപഭോക്താക്കൾക്ക് 699 രൂപ മുതൽ പ്ലാനുകളിൽ, അധിക ചിലവില്ലാതെ ലഭ്യമാകും.•
എയർടെൽ വൈഫൈ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉള്ളടക്ക പോർട്ട്‌ഫോളിയോകളിലൊ ന്ന് സ്വന്തമാക്കുന്നു, ആയിരക്കണക്കിന് സിനിമകളും ഷോകളും വാഗ്ദാനം ചെയ്യുന്ന 350-ലധികം ലീനിയർ ടിവി ചാനലുകളും 27 OTT പ്ലാറ്റ്‌ഫോമുകളും ലഭ്യമാക്കുന്നു.
ഗുരുഗ്രാം (ഇന്ത്യ), 2024 ഡിസംബർ 20: ഇന്ത്യയിലെ മുൻനിര ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിൽ ഒന്നായ ഭാരതി എയർടെൽ (“എയർടെൽ”), തങ്ങളുടെ വൈഫൈ ഉപഭോക്താക്കൾക്ക് ആവേശകരമായ ഡിജിറ്റൽ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ പ്രമുഖ OTT പ്ലാറ്റ്‌ഫോമായ Zee5 മായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ചു.
. 699 രൂപയ്ക്കു അതിന് മുകളിലേക്കോ ഉള്ള നിരക്കിൽ ഉൾപ്പെടുന്ന എയർടെൽ വൈഫൈ പ്ലാനിന്റെ ഭാഗമായ ഉപഭോക്താക്കൾക്ക് അധിക ചിലവില്ലാതെ തന്നെ Zee5 ഉൾപ്പെടുത്തുന്നതാണ്.
ഈ പങ്കാളിത്തത്തെത്തുടർന്ന്, ഒറിജിനൽ ഷോകൾ, ചാർട്ട്ബസ്റ്റർ ടൈറ്റിലുകൾ, OTT സിനിമകൾ, ഒന്നിലധികം ഭാഷകളിലുടനീളമുള്ള സീരീസുകൾ എന്നിവ ഉൾപ്പെട്ട Zee5-ന്റെ എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം ഇപ്പോൾ എയർടെൽ വൈഫൈ പ്രേക്ഷകർക്ക് ലഭ്യമാകുന്നതാണ്,
അതായത് ഉപയോക്താക്കൾക്ക് ഡിജിറ്റൽ ഉള്ളടക്കത്തിന്റെ സമഗ്രമായ കാറ്റലോഗ് ലഭ്യമാക്കുന്നു. സാം ബഹാദൂർ, RRR, സിർഫ് ഏക് ബന്ദാ കാഫി ഹേ, മനോരതങ്ങൾ, വിക്കടകവി, ദി ക്രോണിക്കിൾസ് ഓഫ് അമരഗിരി, ഐന്ദംവേദം, ഗ്യാര ഗ്യാര തുടങ്ങിയ ജനപ്രിയ ടൈറ്റിലുകൾ ഉൾപ്പെടുന്ന 1.5 ലക്ഷം മണിക്കൂർ ദൈർഘ്യമുള്ള ഉള്ളടക്കത്തിന്റെ വിപുലമായ ശേഖരം എയർടെൽ വൈഫൈ ഉപഭോക്താക്കൾക്ക് ഇപ്പോൾ ആസ്വദിക്കാനാകും.
ഭാരതി എയർടെൽ ചീഫ് മാർക്കറ്റിംഗ് & EVP കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ, അമിത് ത്രിപാഠി പറഞ്ഞു, “പങ്കാളിത്തമാണ് എയർടെൽ DNAയുടെ കാതൽ, ലോകോത്തര ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഉൾപ്പെടുന്ന പരിസ്ഥിതി സൃഷ്ടിച്ചെടുക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമത്തിൽ Zee5 മായി കൈകോർക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. Zee5-ന്റെ സമ്പന്നമായ ലൈബ്രറി ഞങ്ങളുടെ കണ്ടന്റ് പോർട്ട്‌ഫോളിയോ വളരെ വൈവിധ്യം നിറഞ്ഞതാക്കുന്നു, ഇത് ഞങ്ങളുടെ ഉപയോക്താക്കൾക്ക് മൊത്തത്തിൽ മികച്ച അനുഭവവും നൽകുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുക എന്ന ഒരൊറ്റ അജണ്ട ഉപയോഗിച്ച് ഉള്ളടക്ക പോർട്ട്‌ഫോളിയോ തയ്യാറാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.“ഞങ്ങളുടെ വൈവിധ്യമാർന്ന കണ്ടന്റ് ലൈബ്രറി ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് ലഭ്യമാക്കിക്കൊണ്ട് ഉയർന്ന നിലവാരമുള്ള വിനോദത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുക എന്നതാണ് ZEE5-ലൂടെ ഞങ്ങൾ ശ്രമിക്കുന്നത്.
ZEE5 ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ അഭിപ്രായപ്പെട്ടു. എയർടെല്ലുമായുള്ള സഹകരണം കാഴ്ചക്കാർക്ക് വിവിധ തരങ്ങളിലും ഭാഷകളിലും ഫോർമാറ്റുകളിലും തടസ്സമില്ലാത്ത വിനോദ അനുഭവം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു.
എയർടെൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കായി ZEE5-യുമായുള്ള സംയോജനത്തിലൂടെ, ഓരോ ഉപയോക്താവിനും ആകർഷകവും വ്യക്തിഗതമാക്കിയതുമായ ആസ്വാദന അനുഭവം ഉറപ്പാക്കിക്കൊണ്ട് വിശാലമായ പ്രേക്ഷക അടിത്തറ ഉറപ്പാക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു