അപേക്ഷകള്‍ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില്‍ മത്സ്യ സേവന കേന്ദ്രം, ബയോഫ്ളോക് പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9446809539
ഡി.സി.എ കോഴ്സിന് അപേക്ഷിക്കാം
മാനന്തവാടി പി.കെ. കാളന് മെമ്മോറിയല്‍ കോളേജില്‍ പി.എസ്.സി അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org മുഖേന അപേക്ഷ നല്‍കണം. രജിസ്ട്രേഷന് ഫീസ് 150 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപ. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജനുവരി 15 നകം കോളേജ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 8547005060.
ഡോക്ടര്‍ നിയമനം
വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 13 ന് രാവിലെ 11 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം.
പീഡിയാട്രിക് -അനസ്തേഷ്യോളജിയില്‍ കരാര്‍ നിയമനം
വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ പീഡിയാട്രിക്, അനസ്തേഷ്യോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎന്‍ബിയും റ്റി.സി.എം.സി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 13 ന് രാവിലെ 11 ന് മെഡിക്കല്‍ കോളെജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04935 299424.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മംഗലശേരിമല റോഡ്, മംഗലശേരി ക്രഷര്‍ ഭാഗങ്ങളില്‍ ഇന്ന് (ജനുവരി 2) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും.