എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു.
ബെംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു
ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികൾ’ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രൻ നായരുടേതാണ്.
ഈ ചിത്രങ്ങളുടെ നിർമാണവും അദ്ദേഹം നിർവഹിച്ചു.റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.
മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്താണ് ജനനം. കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്.
കൗമുദി ബാലകൃഷ്ണന്റെ ശിഷ്യനായാണ് പത്രപ്രവർത്തനം ആരംഭിച്ചത്.
മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.സമകാലിക മലയാളം വാരിക സ്ഥാപക പത്രാധിപരായിരുന്നു.