മാങ്കാവ് മിനി സ്റ്റേഡിയം: കോര്‍പറേഷന്റെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി ആരോപണം

0

കോര്‍പറേഷന്‍ സെക്രട്ടറിയുടെ പേരില്‍ നികുതി അടയ്ക്കുന്ന ഭൂമിയാണ് കൈയേറിയതെന്ന് മാങ്കാവ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മാങ്കാവ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആരോപിച്ചു

കോഴിക്കോട്: മാങ്കാവ് മിനി സ്റ്റേഡിയം വികസിപ്പിക്കുന്നതിനായി കോഴിക്കോട് കോര്‍പറേഷന്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറിയതായി ആരോപണം. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പേരില്‍ നികുതി അടയ്ക്കുന്ന ഭൂമിയാണ് കൈയേറിയത്. ഈ ഭൂമി കൈവശപ്പെടുത്തിയ വ്യക്തി ഓഡിറ്റോറിയത്തിന്റെ പാര്‍ക്കിങ് ആവശ്യത്തിനായി വാടകയ്ക്ക് നല്‍കിയെന്ന് മാങ്കാവ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആരോപിച്ചു.

ഭൂമി കൈയറ്റേറ്റം കോര്‍പറേഷന്‍ അധികൃതരുടെ ഒത്താശയോടെയാണെന്ന് ക്ലബ് പ്രസ്താവനയില്‍ പറയുന്നു. ഭൂമി തിരിച്ചെടുത്ത് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കണമെന്ന് ക്ലബിന്റെ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എം പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

ഈ വര്‍ഷത്തെ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. സി ദയാനന്ദന്‍ (പ്രസിഡന്റ്), എം പി പ്രകാശ് (വൈസ് പ്രസിഡന്റ്), ബഷീര്‍ മണലൊടി (സെക്രട്ടറി), എം പി ഹൈദ്രോസ് (ജോയിന്റ് സെക്രട്ടറി), കെ വി സുരേന്ദ്രന്‍ (ട്രഷറര്‍), കെ യു കൃഷ്ണദാസ് (ഓഡിറ്റര്‍), എക്‌സിക്യൂട്ടീവ് അംഗങ്ങളായി എം ഹമീദ്, കെ വി വേണുഗോപാല്‍, കെ അബ്ദുള്ളക്കോയ, കെടി മുസ്തഫ, വി എം അബൂബക്കര്‍, എ സുധേഷ് കുമാര്‍, പി മജീദ്, എം ഫാറൂഖ് എന്നിവരേയും തിരഞ്ഞെടുത്തു.

മാങ്കാവ് മിനി സ്റ്റേഡിയം: കോര്‍പറേഷന്റെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി ആരോപണം
Leave A Reply

Your email address will not be published.