യാത്രയുടെ ഭാഗമാകുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം.
കെ എസ് ആര് ടി സി കോഴിക്കോട് നിന്നും വാഗമണ്‍, കുമരകം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ദ്വിദിന യാത്ര സംഘടിപ്പിക്കുന്നു. കോര്‍പറേഷന്റെ ബജറ്റ് ടൂറിസം സെല്‍ ആണ് ജനുവരി 25-ന് രാത്രി പുറപ്പെടുന്ന യാത്ര സംഘടിപ്പിക്കുന്നത്.
ജനുവരി 25-ന് രാത്രി 8.30-ന് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കും. രാത്രി 10.30-ന് കോഴിക്കോട് ഡിപ്പോയില്‍ നിന്നും സഞ്ചാരികള്‍ക്ക് യാത്രയില്‍ പങ്കുചേരാനും അവസരമുണ്ട്.
26-ന് വാഗമണില്‍ ചെലവഴിക്കുന്ന സംഘം അന്നേദിവസം അവിടെ താമസിച്ചശേഷം 27-ന് കുമരകം സന്ദര്‍ശിക്കും.
ട്രക്കിങ്, ബോട്ടിങ്, ക്യാമ്പ് ഫയര്‍, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിന് 3850 രൂപയാണ് ചാര്‍ജ്. യാത്രയുടെ ഭാഗമാകുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 6282363084