സ്വത്ത്‌ കണ്ടുകെട്ടൽ: അന്യായ നടപടികൾ പിൻവലിക്കണം; മുഖ്യമന്ത്രിക്ക്‌ പരാതി നൽകി എൻ.വൈ.എൽ

0

മുൻകാലങ്ങളിൽ നടന്ന സമാനമായ കേസുകളിലെല്ലാം ഈ കോടതി ഉത്തരവ് ബാധമാക്കണം.

കോഴിക്കോട് : പൊതുമുതൽ നശിപ്പിക്കുന്നത് തടയാനും നാശനഷ്ടങ്ങൾ തിരിച്ചുപിടിക്കാനുമുള്ള കോടതി ഇടപെടൽ ശുഭസൂചനയാണ്. എന്നാൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത്‌ കണ്ടുകെട്ടുന്നതിന്റെ പേരിൽ നിരപരാധികൾക്ക് മേലെ ഉത്തരവ് അടിച്ചേൽപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. 

മുൻ‌കൂർ നോട്ടിസ് നൽകാതെ സ്വത്ത്‌ കണ്ടുകെട്ടുന്ന കോടതി ഉത്തരവ് ജനാധിപത്യ വിരുദ്ധമാണ്, നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകാതെ നടപടി അടിച്ചേൽപ്പിക്കുന്നത് അവകാശ നിഷേധമാണ്. മുൻകാലങ്ങളിൽ നടന്ന സമാനമായ കേസുകളിലെല്ലാം ഈ കോടതി ഉത്തരവ് ബാധമാക്കണം. ബുൾഡോസർ രാജിനെ ഓർമ്മിപ്പിക്കും വിധമുള്ള ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾ തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണം, നേതാക്കൾ ആവശ്യപ്പെട്ടു.

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഒപി റഷീദ്, ജനറൽ സെക്രട്ടറി ഷംസീർ കരുവന്തിരുത്തി, ഓർഗനൈസിംഗ് സെക്രട്ടറി നസ്‌റുദീൻ മജീദ്‌, വൈസ് പ്രസിഡന്റുമാരെ ഗഫൂർ കൂടത്തായി, റഹ്മത്തുള്ള ആസാദ് പൂന്തുറ, ആസിഖ് കള്ളിക്കുന്ന്, ഗഫൂർ താനൂർ, സെക്രട്ടറിമാരായ ജാഫർ ഷർവാണി, കലാം ആലുങ്ങൽ, ഷമീർ കണ്ണൂർ, ട്രഷറർ അമീൻ മേടപ്പിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

s
സ്വത്ത്‌ കണ്ടുകെട്ടൽ: അന്യായ നടപടികൾ പിൻവലിക്കണം; മുഖ്യമന്ത്രിക്ക്‌ പരാതി നൽകി എൻ.വൈ.എൽ
Leave A Reply

Your email address will not be published.