ലിറ്റിൽ ഫ്ലവർ കൊരട്ടിയിലെ ദേവിക സുനിൽ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
വെസ്റ്റ്ഹിൽ :സെൻ്റ് മൈക്കിൾസ് ഡയമണ്ട് ജൂബിലി മെമ്മോറിയൽ 35-മത് സൗത്ത് ഇന്ത്യൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻറിൽ ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ ഫ്ലവർ കൊരട്ടിയെ 44-43 എന്ന സ്കോറിന് പരാജയപ്പെടുത്തി ജേതാക്കളായി. ലിറ്റിൽ ഫ്ലവർ കൊരട്ടിയിലെ ദേവിക സുനിൽ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ചാമത് നവതി മെമ്മോറിയൽ ജൂനിയേഴ്സ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി (55-9). സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വൈഗ ടൂർണമെന്റിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ കോമ്പൗണ്ടിൽ 11. 30ന് നടന്ന സമാപന സമ്മേളനം കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോക്ടർ എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എം രാജൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരനായ യുകെ കുമാരൻ മുഖ്യാതിഥിയായി. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂളിലെ കായികാധ്യാപകൻ സോണി തോമസിനെ ശ്രീ യുകെ കുമാരൻ പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് കൗൺസിലർ അനുരാധ തായാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി കെ കെ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി എം കുര്യൻ, മാനേജർ സിസ്റ്റർ ലില്ലിസ്, പിടിഎ പ്രസിഡണ്ട് പ്രമോദ് മോവനാരി, എം അരവിന്ദാക്ഷൻ, ദാമോദരൻ, കോഴിക്കോട് ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ജോൺസൺ ജോസഫ് എന്നിവർ സംസാരിച്ചു.