നോക്കൗട്ട് അടിസ്ഥാനത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
കോഴിക്കോട്: 51-ാമത് സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 26-ന് കോഴിക്കോട് വികെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8 മണിക്ക് ആരംഭിക്കും.
അസമിലെ ഗുവഹാത്തിയില്‍ നടക്കുന്ന ദേശീയ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കേരള ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കും.
നോര്‍ത്ത്, സൗത്ത് എന്നീ രണ്ട് സോണുകളില്‍ നടന്ന സോണല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിജയികള്‍ ആയവരാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്.
പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും വനിതാ വിഭാഗത്തില്‍ എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളും ഏറ്റുമുട്ടും.
നോക്കൗട്ട് അടിസ്ഥാനത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
ചാമ്പ്യന്‍ഷിപ്പ് കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്യും. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് സെക്രട്ടറിയായ നാലകത്ത് ബഷീര്‍ ചാഷ്യന്‍ഷിപ്പ് വിശദീകരണം നടത്തും. കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ ടി ജോസഫ് മുഖ്യാതിഥി ആകും.
കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി സി സത്യന്‍, കെഡിവിഎ ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി, കെഡിവിഎ സെക്രട്ടറി കെ കെ മുസ്തഫ, സംസ്ഥാന റഫറീസ് കണ്‍വീനര്‍ കെ കെ മൊയ്തീന്‍കോയ, കെഡിഎന്‍എ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവന്‍ മാണിക്കോത്ത്, കെഡിവിഎ ട്രഷറര്‍ കെ പ്രദീപന്‍ എന്നിവര്‍ പങ്കെടുത്തു.