Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ്പിൻ്റെ പ്രീമിയം 500 രൂപയിൽ നിന്നും 810 രൂപയായി വർദ്ധിപ്പിച്ചത് നിയമവിരുദ്ധമാണെന്നും ഉടൻ പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കൂടാതെ അന്യായമായി ചുമത്തിയ 18% GST ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും KSSPA ജില്ല പ്രസിഡണ്ട് പി.എം അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പെൻഷൻ പേയ്മെൻ്റ സബ് ട്രഷറിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ജൂലായ് മുതൽ നടപ്പിലാക്കേണ്ട പന്ത്രണ്ടാം ശമ്പള പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ പോലും ഇതുവരെ നിയമിച്ചിട്ടില്ല.
ഇനിയും അഞ്ച് ഗഡുക്ഷാമാശ്വാസം കുടിശ്ശികയായി നൽകുവാൻ ബാക്കിയുണ്ട്. നല്കിയ ക്ഷാമശ്വാസ ഗഡുവിൻ്റെ കുടിശ്ശികനല്ലാതെ പിടിച്ചു വെച്ചിരിക്കുകയാണ്. മെഡിസെപ്പിന് ഓപ്ഷൻ സൗകര്യം അനുവദിക്കുക, ഓ.പി ചികിത്സ ഉറപ്പ് വരുത്തുക, ദമ്പതികൾക്കുള്ള ഇരട്ട പ്രീമിയം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വിശദീകരണ യോഗത്തിൽ സംസ്ഥാന വനിതാ ഫോറം പ്രസിഡണ്ട് എം. വാസന്തി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.ചന്ദ്രൻ , കുഞ്ഞിമുത്തു ടീച്ചർ, കൂടാതെ ബേബി പുരുഷോത്തമൻ, പി. രാധാകൃഷ്ണൻ, കെ.വേലായുധൻ എൻ. ഹരിദാസൻ, ഡി. രവി എന്നിവർ സംസാരിച്ചു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

