Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
തലശ്ശേരിയിൽ വടക്കൻ പെരുമയുടെ ചരിത്രമുറങ്ങുന്ന പൊന്ന്യം ഏഴരക്കണ്ടത്ത് കതിരൂർ പഞ്ചായത്ത്, കേരള ഫോക്ലോര് അക്കാദമി എന്നിവയുടെ സഹകരണത്തോടെ വര്‍ഷംതോറും നടത്തിവരുന്ന പൊന്ന്യത്തങ്കത്തിന്റെ വിജയകരമായ നടത്തിപ്പിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ഉന്നതതലയോഗം ചേര്‍ന്നു.
ഫെബ്രുവരി 16 മുതല്‍ 22 വരെ നിശ്ചയിച്ച പൊന്ന്യത്തങ്കം വിപുലമായി നടത്തുന്നതിനായുള്ള പ്രൊപ്പോസല്‍ ഫോക്ക്ലോര്‍ അക്കാദമി അടിയന്തരമായി സമർപ്പിക്കും.
അധികത്തുക റീഅപ്രോപ്രിയേഷൻ മുഖേന സാംസ്കാരിക വകുപ്പ് കണ്ടെത്തും.
നടപടികൾ വേഗത്തിലാക്കുന്നതിന് ധനകാര്യ വകുപ്പിൻ്റെ ഇടപെടലുണ്ടാകും.
വ്യത്യസ്ത കളരി സംഘങ്ങളുടെ കളരി പ്രദർശനങ്ങൾക്ക് പുറമെ മറ്റ് കലാപരിപാടികളും ഏഴരകണ്ടം വയലിൽ ഈ ദിവസങ്ങളിൽ അരങ്ങേറും.
സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ IAS നു നൽകിക്കൊണ്ട് പൊന്ന്യത്തങ്കത്തിന്റെ ലോഗോ ബഹു സ്പീക്കർ പ്രകാശനം ചെയ്തു.
ധനകാര്യ വകുപ്പു മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഭിലാഷ്, സാംസ്കാരിക വകുപ്പുമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി എം.പി. ഉമാകൃഷ്ണൻ, സാംസ്കാരിക വകുപ്പ് ജോയിൻ്റ് സെക്രട്ടറി രജനി, ഫിനാൻസ് ഓഫീസർ പ്രവീൺ, ഫോക്ലോര് അക്കാദമി പ്രതിനിധി നിയാസ്, കതിരൂര്‍ പഞ്ചായത്തംഗം സനില്‍ പി.പി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന് നായര്‍, അഡീഷണല്‍ പി.എസ്. മാരായ എം. കുഞ്ഞുമോൻ, അര്ജുന് എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

