Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ ഫാ.ജോസഫ് പൈകട മെമ്മോറിയൽ കിഡ്സ് ഫെസ്റ്റ് -26 സ്പോട്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലകളിൽ നിന്നായി അണ്ടർ 8,10,12,14 വിഭാഗങ്ങളിൽ 20 സ്കൂളുകളിൽ നിന്നായി അറുന്നുറോളം കുട്ടികൾ കായികമേളയിൽ പങ്കെടുത്തു. ഫെസ്റ്റിൽ 64 ഇനങ്ങളിലാണ് മൽസരം നടന്നത്. മേളയിൽ 134 പോയിന്റ് നേടി ഒളവണ്ണ സഫയർ സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
102 പോയിന്റ് നേടി ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ രണ്ടാം സ്ഥാനവും 98 പോയിന്റ് നേടി പാറോപ്പടി സിൽവർ ഹിൽസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫും ഡിസ്ട്രിക്ട് സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് റോയ് വി. ജോണും ചേർന്ന് നിർവഹിച്ചു. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ.ബോണി അഗസ്റ്റ്യൻ, ഡോ.രേഖാ ജോസ്, ഡോ. പി. എം ആൻ്റണി, സുമേഷ് വർമ്മ എന്നിവർ മേളയ്ക്ക് നേതൃത്വം നല്കി.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

