ദേവഗിരി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു
ഇൻറർനാഷണൽ ചൈൽഡ്ഹുഡ് ക്യാൻസർ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 15ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചിൽ വെച്ച് കുട്ടികളുടെ ക്യാൻസറിനെ കുറിച്ച് ബോധവൽക്കരണ പരിപാടി നടത്തി .
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 2007 രൂപീകരിക്കപ്പെട്ട കെയറിങ് ഫോർ ചൈൽഡ്ഹുഡ് കാൻസർ ആൻഡ് ക്രോണിക് ഇൽനസ്( C4CCCI ) എന്ന സന്നദ്ധ സംഘടനയോട് ചേർന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്(IAP) കോഴിക്കോട്, സെൻറ് ജോസഫ് ദേവഗിരി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
കോളേജ് ഐ എം സി എച്ച് വിഭാഗം തലവൻ ഡോക്ടർ അജിത് കുമാർ വി ടി , കോഴിക്കോട് മിംസ് ഹോസ്പിറ്റൽ പീഡിയാട്രീഷൻ ഡോക്ടർ സുധാകൃഷ്ണൻ ഉണ്ണി , കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും റിട്ടയർ ചെയ്ത പീഡിയാട്രിക് പ്രൊഫസർ ഡോക്ടർ ഒ.സി.ഇന്ദിര എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നൽകി . ദേവഗിരി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു
C4CCCIവൈസ് പ്രസിഡൻറ് ഡോക്ടർ അജിത, സെക്രട്ടറി സുലേഖ ജോയിൻ സെക്രട്ടറി സിസ്റ്റർ ആനി,C4CCCI മലപ്പുറം യൂണിറ്റ് കോഡിനേറ്റർ നംഷാദ് C4CCCI സോഷ്യൽ വർക്കർ റോഷ്നി എന്നിവർ പരിപാടിയിൽ സംസാരിച്ചു.