Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട്: ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗവ. മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിന് ആറര ലക്ഷം രൂപ വില വരുന്ന അത്യാധുനിക കോട്ടറി മെഷീന് സംഭാവനയായി നല്കി.
മെഡിക്കല്‍ കോളേജിലെ ടി.സി.സി ഹാളില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിത് കുമാറിന് ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് സെക്രട്ടറി എം.കെ. നൗഫല്‍ മെഷീന് കൈമാറി. ഓങ്കോളജി വിഭാഗം മേധാവി ഡോ. അജയ് കുമാര്‍, ഡോ. ശ്രീകാന്ത്, ഡോ. അബ്ദുല്‍ മജീദ്, കെയര്‍ ഹോം കണ്‍വീനര്‍ ഫൈസല്‍ കോവൂര്‍, കെയര്‍ ഹോം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബഷീര്‍ മലയമ്മ എന്നിവര്‍ സന്നിഹിതരായി.
രോഗപരിചരണ രംഗത്ത് കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കുകയും ജീവന് രക്ഷാ സേവനങ്ങള്‍ക്ക് കരുത്തേകുകയും ചെയ്യുന്ന ഈ ഉപകരണം സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ സ്ഥാപിച്ചു. കാന്‍സര്‍ ചികിത്സ രംഗത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സംഭാവനയെന്ന് ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ഭാരവാഹികള്‍ അറിയിച്ചു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

