വിദ്യാര്‍ഥികളും സമൂഹവും വഴിപിഴക്കാന്‍ കാരണമാകും എന്നും മുശാവറ വിലയിരുത്തി
കോഴിക്കോട്: അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്‍കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. ഇസ് ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായതും തിരു നബി (സ) തങ്ങളോടുള്ള ബഹുമാനാദരവുകള്‍ക്ക് നിരക്കാത്തതുമായ കാര്യങ്ങള്‍ അദ്ദേഹം പ്രസംഗിച്ചതായി മുശാവറക്ക് ബോധ്യപ്പെട്ടു. ഇത് കാരണം വിദ്യാര്‍ഥികളും സമൂഹവും വഴിപിഴക്കാന്‍ കാരണമാകും എന്നും മുശാവറ വിലയിരുത്തി.
ഭാവി കാര്യങ്ങള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യാന്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് എന്നിവരെ യോഗം ചുമതലപ്പെടുത്തി.
സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് യോഗം അന്തിമരൂപം നല്‍കി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചെയര്‍മാനും പി.പി ഉമര്‍ മുസ്‌ലിയാര്‍ കണ്‍വീനറും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ട്രഷററും പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം ടി അബ്ദുള്ള മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കെ ഉമര്‍ ഫൈസി മുക്കം, എം പി മുസ്തഫല്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, പി.എം അബ്ദുസ്സലാം ബാഖവി, ആദൃശേരി ഹംസക്കുട്ടി
, സി.കെ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.സി മായിന്‍ ഹാജി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മന്നാര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, എ.എം പരീത് എറണാകുളം, എസ്.വി മുഹമ്മദലി മാസ്റ്റര്‍, കെ.എ റഹ്മാന്‍ ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍ , ഡോ. ബശീര്‍ പനങ്ങാങ്ങര എന്നിവര്‍ അംഗങ്ങളുമായ സമസ്ത നാഷനല്‍ എജുക്കേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
പി.എം അബ്ദുസ്സലാം ബാഖവി (ചെയര്‍മാന്‍), ഡോ. ബശീര്‍ പനങ്ങാങ്ങര (കണ്‍വീനര്‍) ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, എസ്.വി മുഹമ്മദലി, ഹംസ റഹ്മാനി കൊണ്ട് പറമ്പ്, ശുഹൈബുല്‍ ഹൈതമി വാരാമ്പറ്റ, ഡോ. അസ് ലം വാഫി, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ, ഡോ. കെ.ടി ജാബിര്‍ ഹുദവി എന്നിവര്‍ ഉള്‍പ്പെട്ട അക്കാദമി കൗണ്‍സിലിനും രൂപം നല്‍കി. സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ഡല്‍ഹിയില്‍ റീജണല്‍ ഓഫീസ് തുറക്കാനും തീരുമാനിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍, ട്രഷര്‍ പി പി ഉമ്മര്‍ മുസ്ലിയാര്‍, വൈസ് പ്രസിഡന്റുമാരായ എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍
പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹിംകുട്ടി മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.എം അബ്ദുള്ള ഫൈസി, എം പി മുസ്തഫല്‍ ഫൈസി , ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, മാഹീന്‍ മുസ്ലിയാര്‍ തൊട്ടി, പി.എം അബ്ദുസ്സലാം ബാഖവി സി.കെ അബ്ദുറഹ്മാന്‍ ഫൈസി, സെയ്താലിക്കുട്ടി ഫൈസി കോറാട്, അസ്ഗര്‍ അലി ഫൈസിപട്ടിക്കാട്, കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍, അബൂബക്കര്‍ ദാരിമി ഒളവണ്ണ , എന്‍. അബ്ദുല്ല മുസ്ലിയാര്‍, പി.വി അബ്ദുസ്സലാം ദാരിമി പ്രസംഗിച്ചു.