കോഴിക്കോട് ജില്ലയിലെ ഇക്കോടൂറിസം സ്ഥലങ്ങള്‍

0

കോഴിക്കോട് ജില്ലയിലെ പ്രകൃതിദത്തമായ ആകര്‍ഷണങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് ചേരുന്ന മനോഹര സ്ഥലങ്ങള്‍.

കോഴിക്കോട് ജില്ലയിലെ പ്രകൃതിദത്തമായ ആകര്‍ഷണങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് ചേരുന്ന മനോഹര സ്ഥലങ്ങള്‍. കാടുംമലയും പുഴകളും തുടങ്ങി പ്രകൃതിയെ ആസ്വദിക്കാനുതകുംവിധം വ്യത്യസ്തങ്ങളായ സ്ഥലങ്ങളെ പരിചയപ്പെടാം.

കക്കയം ഡാം- ഡാം സൈറ്റ്

കോഴിക്കോട് നഗരത്തില്‍ നിന്നും 64 കിലോമീറ്റര്‍ ദൂരത്തില്‍ ട്രെക്കിംഗ് പാതകള്‍ക്കും ബോട്ടിങ്ങിനും പേരുകേട്ട മനോഹരമായ ഡാം സൈറ്റാണ് കക്കയം. അധികം അറിയപ്പെടാത്ത ഈ സ്ഥലം പ്രദേശത്തിന് ചുറ്റും ചിതറിക്കിടക്കുന്ന ചില അതിമനോഹരമായ പാതകള്‍ പര്യവേക്ഷണം ചെയ്യാനുള്ള അവസരം നല്‍കുന്നു. ബോട്ടിങ് സവാരികളും ഒരു കൂട്ടം ചെറിയ വെള്ളച്ചാട്ടങ്ങളും ഇടതൂര്‍ന്ന വനങ്ങളും സഹിതം ഡാം കാഴ്ചകള്‍ പ്രത്യേക അനുഭൂതി നല്‍കുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.

തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് നഗരത്തില്‍ നിന്നും 51.6 കിലോമീറ്റര്‍ അഖലെ പ്രകൃതിയുടെ മനോഹാരിതയും കുളിരും ഇഴചേര്‍ന്നിരിക്കുന്ന തുഷാരഗിരി വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്നു. തുഷാരഗിരി അല്ലെങ്കില്‍ കോടമഞ്ഞുമൂടിയ കൊടുമുടികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രദേശം അതിസുന്ദരമാണ്. തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഈരാറ്റുമുക്ക്, മഴവില്‍ചാട്ടം, തുമ്പിതുള്ളും പാറ തുടങ്ങി ട്രെക്കിംഗിലൂടെ എത്തിച്ചേരാവുന്ന മറ്റ് മൂന്ന് വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടുന്നു.

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

കോഴിക്കോട് നഗരത്തില്‍ നിന്നും 8.6 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പോര്‍ പ്ലാന്റ് സയന്‍സസ്, കേരളത്തിന്റെ ജൈവവൈവിദ്ധ്യത്തിന്റെ പ്രതിഫലനമാണ് വിശാലമായ തണ്ണീര്‍ത്തടങ്ങള്‍ അടക്കമുള്ള ഇവിടം. ജലസസ്യങ്ങളുടെ ശേഖരണത്തില്‍ ഇന്ത്യയിലെ മുന്‍നിര ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളിലൊന്നാണ്. 40 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 10,000-ല്‍ അധികം ഇനം സസ്യങ്ങളുള്ള ഈ ഉദ്യാനത്തില്‍ പ്രിമിറ്റീവ് പ്ലാന്റുകള്‍ക്കായി എട്ട് ഹരിതഗൃഹങ്ങളുണ്ട്.

വയലട വ്യൂപോയിന്റ്

കോഴിക്കോട് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതി ച്യെുന്നു. മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലട. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കുന്ന് ട്രെക്കര്‍മാര്‍ക്ക് പ്രിയപ്പെട്ടതാണ്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ക്കിടയിലുള്ള ഒരു കിലോമീറ്ററോളം നീളമുള്ള ട്രെക്കിംഗ് വേറിട്ട അനുഭവമാണ്. മുകളില്‍ എത്തിക്കഴിഞ്ഞാല്‍, സുന്ദരമായ കാഴ്ചകള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. മണ്‍സൂണ്‍ കാലമാണെങ്കില്‍ ഹില്‍ സ്‌റ്റേഷന്‍ ആകര്‍ഷകമായ ചാരുത പകരുന്നു. മഴയും കോടമഞ്ഞും അടങ്ങുന്ന അന്തരീക്ഷം അത്യധികം ആകര്‍ഷകമാണ്. ചുറ്റും കോടമഞ്ഞും പച്ചപ്പും നിറഞ്ഞു നില്‍ക്കുന്നത് കണ്ണുകള്‍ക്ക് ഒരു ദൃശ്യവിരുന്ന് തന്നെ.

കക്കാട് ഇക്കോ ടൂറിസം

കോഴിക്കോട് നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ താമരശേറി ഫോറസ്റ്റ് റേഞ്ചില്‍ സ്ഥിതി ചെയ്യുന്ന പുതിയ ഇക്കോ ടൂറിസം കേന്ദ്രം. കാടിന് നടുവിലൂടെയുള്ള ഒരു ചെറിയ ട്രെക്കിംഗും മനോഹരമായ ഒരു അരുവിയും യാത്രയെ ആസ്വാദ്യമാക്കും. ഇവിടത്തെ വൈവിദ്ധ്യമാര്‍ന്ന പക്ഷികള്‍, മൃഗങ്ങള്‍, ചിത്രശലഭങ്ങള്‍ വ്യത്യസ്ത ഇനം ഔഷധ സസ്യങ്ങള്‍ തുടങ്ങി ഓരോന്നും പ്രകൃതി സ്‌നേഹികള്‍ക്ക് ഒരു ദൃശ്യ വിസ്മയം സമ്മാനിക്കും. ചെറിയ പാര്‍ക്കകും ഇവിടത്തെ ആകര്‍ഷണമാണ്. മരങ്ങളും കുറ്റിച്ചെടികളും കൊണ്ട് സമ്പന്നമാണ് കാട്. നിരവധി വെള്ളച്ചാട്ടങ്ങളും ചെറിയ തടാകങ്ങളും കക്കാടിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വെള്ളച്ചാട്ടത്തിന് പുറമേ കുമ്പന്‍ മലയലിലേക്കും അത്തിക്കോട് മലയിലേക്കുമുള്ള ട്രെക്കിംഗ് പ്രിയപ്പെട്ട അനുഭവമാണ്.

സരോവരം ബയോ പാര്‍ക്ക്

കോഴിക്കോട് നഗരത്തില്‍നിന്നും 3.1 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു പരിസ്ഥിതി പാര്‍ക്ക്. കണ്ടല്‍ക്കാടുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച പാര്‍ക്ക്. പ്രകൃതിയുടെ ഊഷ്മളതയില്‍ മുഴുകാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നു. കനാല്‍ നടപ്പാത, ബോട്ടിംഗ് സൗകര്യം, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, പക്ഷി സങ്കേതം, ബോര്‍ഡ്-വാക്ക്, പാര്‍ക്ക്, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയാണ് ഇവിടത്തെ പ്രത്യേകതകള്‍.

(അവലംബം: കോഴിക്കോട് കളക്ടറുടെ സോഷ്യല്‍ മീഡിയ പേജുകള്‍)

കോഴിക്കോട് ജില്ലയിലെ ഇക്കോടൂറിസം സ്ഥലങ്ങള്‍
Leave A Reply

Your email address will not be published.