മികച്ച സിനിമയ്ക്കുള്ള പ്രത്യേക പരാമർശം കുനാൽ ചൗധരി സംവിധാനം ചെയ്ത ബംഗാളി സിനിമ പോർട്രൈറ്റ് കരസ്ഥമാക്കി.
കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവൽ നാലാമത്തെ എഡിഷനിൽ അരുൺ നാഥ് കൈലാസ് സംവിധാനം ചെയ്ത തെറ്റിപ്പൂ സമിതി, ഹിതേഷ് ലിയ സംവിധാനം ചെയ്ത സംഭാഷണമില്ലാത്ത സിനിമ 21 എന്നിവ മികച്ച സിനിമയ്ക്കുള്ള അവാർഡ് പങ്കിട്ടു. 25000 രൂപയും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
മികച്ച സിനിമയ്ക്കുള്ള പ്രത്യേക പരാമർശം കുനാൽ ചൗധരി സംവിധാനം ചെയ്ത ബംഗാളി സിനിമ പോർട്രൈറ്റ് കരസ്ഥമാക്കി. അഭിനയത്തിനുള്ള പ്രത്യേക പരാമർശം തോറ്റം സിനിമയിലെ അഭിനയത്തിന് ബാബു അന്നൂർ, പാൻഡമിക് എന്ന സിനിമയിലെ അഭിനയത്തിന് ഗാർഗി അനന്തൻ എന്നിവർ നേടി.
മികച്ച എഡിറ്റിങ്ങിനുള്ള പ്രത്യേക പരാമർശം ബാംബൂ ബാൽഡ്‌സ് എന്ന സിനിമയുടെ എഡിറ്റിങ്ങിന് സാജിദ് പി.സി.ക്കും
മികച്ച സിനിമാട്ടോഗ്രഫി 21 എന്ന സിനിമയുടെ സിനിമാട്ടോഗ്രാഫർ ഹിതേഷ് ലിയക്കും ലഭിച്ചു. സജാസ് റഹ്‌മാൻ, അനു പാപ്പച്ചൻ, രാജേഷ് ജെയിംസ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
സംവിധായകരായ ഗോകുൽരാജ്, വൈഷ്ണവ് എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. മൂന്നുദിവസമായി നടന്ന ഫെസ്റ്റിവലിൽ 60 സിനിമകൾ പ്രദർശിപ്പിച്ചു. സംവിധായകരുമായുള്ള മുഖാമുഖവും നടന്നു.