ജപ്പാനിൽ ജോലി ലഭിക്കുന്നതിന് അടിസ്ഥാനപരമായി ജാപ്പനീസ് ഭാഷ അറിയണമെന്നാണ് നിയമം.
കോഴിക്കോട്: ജപ്പാനിൽ സ്വകാര്യ സർവകലാശാലകളിൽ പോലും സ്കോളർഷിപ്പോടൂകൂടി പഠിക്കാൻ അവസരമുണ്ടെന്ന് ജപ്പാൻ കോൺസിൽ ജനറൽ തഗ മസയൂകി. ഇന്ന് ജപ്പാനിൽ വദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ധാരാളം സാധ്യതകളാണ് ജാപ്പനീസ് സർക്കാർ തുറന്നു കൊടുക്കുന്നത്. ഇത് ഇന്ത്യൻ വിദ്യാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും തഗ മസയൂകി പറഞ്ഞു.
സിവിൽ സ്റ്റേഷന് സമീപമുള്ള ജാപ്പനീസ് ലാംഗ്വേജ് അക്കാഡമി വിദ്യാർഥികളുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.ജപ്പാനിൽ ജോലി ലഭിക്കുന്നതിന് അടിസ്ഥാനപരമായി ജാപ്പനീസ് ഭാഷ അറിയണമെന്നാണ് നിയമം. ഭാഷ അറിയാതെ ജപ്പാനിൽ എത്തിയാൽ തൊഴിലവസരം ഉണ്ടെങ്കിലും പോലും ജോലി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനിലേക്ക് എത്തുന്നതിന് ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും വലിയ വെല്ലുവിളിയായി നിലനിൽക്കുന്നത് ഡോക്യുമെന്‍റേഷൻ ജോലികളാണ്. ഇത് കൃത്യമായി ശ്രദ്ധിച്ചാൽ യാതൊരു തടസവും കൂടാതെ ജപ്പാനിൽ എത്താമെന്നും തഗ മസയൂകി കൂട്ടിച്ചേർത്തു.
ജപ്പാനീസ് ലാംഗ്വേജ് അക്കാഡമിയിൽ നിന്ന് പഠനം പൂർത്തിയാക്കി ജപ്പാനിലേക്ക് പോകുന്ന നാല് വിദ്യാർഥികൾക്ക് തഗ മസയൂകി സർട്ടിഫിക്കറ്റ് ഓഫ് എലിജിബിലിറ്റി വിതരണം ചെയ്തു. ജാപ്പനീസ് ലാംഗ്വേജ് അക്കാഡമി ഡയറക്ടർ ഡോ. സുബിൻ വാഴയിൽ, ഇസാഒ എൻഡോ എന്നിവർ പ്രസംഗിച്ചു.