ഇന്റർവ്യൂ മെയ് 15 രാവിലെ 11നു ആശുപത്രി ഓഫീസിൽ
ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒപിക്കായി ഡോക്ടർ (എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷനും) നഴ്സിംഗ് ഓഫീസർ (ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്സിംഗും കെ എൻ എം സി രജിസ്‌ട്രേഷനും) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു.
ഇന്റർവ്യൂ മെയ് 15 രാവിലെ 11നു ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2430074