ഗാനരചയിതാവ് രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: നന്മ ബാലയര ങ്ങ് സംസ്ഥാന പഠന ശില്പശാലക്ക് ഈസ്റ്റ് ഹിൽ യൂത്ത് ഹോസ്റ്റലിൽ തുടക്കമായി. കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ ക്യാമ്പ്. ഗാനരചയിതാവ് രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.
സംഗീതം, നാടകം ,നൃത്തം, ചിത്രരചന എന്നീ മേഖലകളിൽ നിന്നും ജില്ല തലത്തിൽ തെരഞ്ഞെടുത്ത നൂറ്റമ്പതോളം കുട്ടികളാണ് പങ്കെടുക്കുന്നത്. നന്മ സ്റ്റേറ്റ് പ്രസിഡന്റ് സേവിയർ പുൽപ്പാട് അധ്യക്ഷത വഹിച്ചു. ബാലയരങ്ങ് സ്റ്റേറ്റ് കൺവീനർ കലാമണ്ഡലം സത്യവ്രതൻ ക്യാമ്പ് വിശദീകരണം നടത്തി.
നന്മ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിൽസൻ സാമുവൽ , സർഗവനിത സംസ്ഥാന പ്രസിഡന്റ് ഇ. രമാദേവി, സെക്രട്ടറി അജിത നമ്പ്യാർ, ട്രഷറർ മനോ മോഹനൻ, സംഘാടകസമിതി ചെയർമാൻ കെ .ആർ . മോഹൻദാസ് എന്നിവർ സംസാരിച്ചു.. നന്മ സ്റ്റേറ്റ് ജനറൽ സെക്രട്ടറി രവി കേച്ചേരി സ്വാഗതവും ബാലയരങ്ങ് ജില്ലാ ചെയർമാൻ കെ.എം.സി. പെരുമണ്ണ നന്ദിയും പറഞ്ഞു.
ചിത്രകലയിൽ അശോക് കുമാർ , യു.കെ രാഘവൻ മാസ്റ്റർ, നൃത്തത്തിൽ ആർഎൽ.വി ദിവ്യശ്രീ , ഗണേഷ്, സത്യവ്രതൻ മാസ്റ്റർ, സംഗീതത്തിൽ സുനിൽ തിരുവങ്ങൂർ,അഭിനയത്തിൽ ടി.വി. ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.