ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പരപ്പില്‍ സ്വദേശി അര്‍ഫാന്‍ കെ ടിയെ കാപ്പാ നിയമപ്രകാരം ജില്ലാകളക്ടര്‍ ജയില്‍ അടച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ ഇ ബൈജു സമര്‍പ്പിച്ച കാപ്പാ നിയമ പ്രകാരമുള്ള ശിപാര്‍ശയിലാണ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാളെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. സിറ്റി പൊലീസ് പരിധിയില്‍ കാപ്പാ നിയമം ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.