കോഴിക്കോട് കോർപ്പറേഷൻ വജ്രജൂബിലി പുരസ്ക്കാരം  എം.ടി.വാസുദേവൻ നായർക്ക്

0

പുരസ്ക്കാര സമർപ്പണ ചടങ്ങ് ആഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കും

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ വജ്രജൂബിലി പുരസ്ക്കാരത്തിന് എഴുത്തുകാരൻ ജ്ഞാനപീഠ ജേതാവ് പത്മഭൂഷൺ എം.ടി.വാസുദേവൻ നായരെ തെരഞ്ഞെടുത്തു.  ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും പ്രത്യേകം രൂപകല്പന ചെയ്ത മൊമെന്റോയും ഉൾപ്പെടുന്നതാണ് വജ്രജൂബിലി പുരസ്ക്കാരം. 

പുന്നയൂർക്കൂളത്തെ കൂടല്ലൂരിൽ ജനിച്ച എം.ടി-യെന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ നായരുടെ സാഹിത്യ – സിനിമാ ലോകത്തും അദ്ധ്യാപന രംഗത്തും പത്ര പ്രവർത്തന രംഗത്തുമുള്ള സമഗ്രസംഭാവനകൾ പരിഗണിച്ചാണ്  പുരസ്ക്കാരം സമർപ്പിക്കുന്നത്.   

ജനനം പാലക്കാട് ജില്ലയിലായിരുന്നെങ്കിലും തന്റെ കർമ്മമണ്ഡലമായി അദ്ദേഹം കോഴിക്കോട് നഗരത്തെ തെരഞ്ഞെടുത്തത്  കോഴിക്കോടിന്റെ സൗഭാഗ്യമാണ്.  അദ്ദേഹത്തിന്റെ നവതിയാഘോഷ വേളയിലാണ് ഇത്തരമൊരു പുരസ്ക്കാരം സമർപ്പിക്കുന്നതെന്നത് നഗരസഭക്ക് ഏറെ ആഹ്ലാദകരമായ വസ്തുതയാണന്നെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ്. പുരസ്ക്കാര സമർപ്പണം കോഴിക്കോട്ടെ പൗരാവലിയുടെ സമ്പൂർണ്ണ പങ്കാളിത്തത്തോടെയുടെ വലിയ ചടങ്ങായി നടത്തുന്നതിനാണ് കോർപ്പറേഷൻ ആഗ്രഹിക്കുന്നത്.  പുരസ്ക്കാര സമർപ്പണ ചടങ്ങ് ആഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കും.

psc coaching calicut

വജ്രജൂബിലി പുരസ്ക്കാര വിവരം അറിയിക്കുന്നതിനും ജന്മദിനാശംസകൾ നേരുന്നതിനുമായി കോർപ്പറേഷൻ കൗൺസിലിന് വേണ്ടി മേയർ ഡോ.ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ദിവാകരൻ എന്നിവർ എം.ടി.യെ സന്ദർശിച്ചു.

കോഴിക്കോട് കോർപ്പറേഷൻ വജ്രജൂബിലി പുരസ്ക്കാരം  എം.ടി.വാസുദേവൻ നായർക്ക്
Leave A Reply

Your email address will not be published.