അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 2300ഓളം വിദ്യാർത്ഥിനികള്‍ പങ്കെടുക്കുന്നു
കോഴിക്കോട്: ഗവണ്‍മെന്റ് ഗണപത് മോഡല്‍ ജി എച്ച് എസ് എസ് ചാലപ്പുറം വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 2300ഓളം വിദ്യാർത്ഥിനികളെ ഒരേ വേദിയിൽ ഒരേ സമയം ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ദേശഭക്തിഗാനങ്ങൾ ഒരുമിച്ച് ആലപിക്കുന്ന മെഗാ പരിപാടിയാണിത്. 2023 ആഗസ്റ്റ് 14 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. ബംഗാളി ഹിന്ദി തെലുങ്ക് കൊങ്കണി തമിഴ് മലയാളം കന്നട സംസ്കൃതം എന്ന് എട്ട് ഭാഷകളിലായി ലളിതവും പ്രചാരത്തിലുള്ളതുമായ ദേശഭക്തിഗാനങ്ങളാണ് കുട്ടികൾ ആലപിക്കുന്നത് ആകെ 15 മിനിറ്റാണ് പരിപാടി.
ഈ വിദ്യാലയത്തിൽ തന്നെ രാജസ്ഥാൻ തമിഴ്നാട് കർണാടക മുതലായ സംസ്ഥാനങ്ങളിലെ കുട്ടികൾ പഠിക്കുന്നുണ്ട് അവരും ഭിന്നശേഷിക്കാരായ കുട്ടികളും സജീവമായി ഈ പരിപാടിയിൽ അണിചേരുന്നുണ്ട് കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി പരിപാടിക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് വിദ്യാലയത്തിലെ സംഗീത അധ്യാപികയായ മിനി ടീച്ചർ ആണ്.
ഈ പരിപാടിക്ക് സംഗീത പശ്ചാത്തലം ഒരുക്കുന്നത് ഇന്ത്യയിലെ തന്നെ പ്രഗൽഭരായ സംഗീത കലാകാരന്മാരായ ഡൊമിനിക് മാർട്ടിൻ ( Key Board Artist) lindia Short Film Festival മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ്, നേടിയിട്ടുണ്ട്. ഇളയരാജ ജോൺസൺ എ ആർ റഹ്മാൻ മുതലായ സംഗീതസംവിധായകരുടെ കൂടെ പ്രവർത്തിച്ചു പരിചയമുണ്ട്.
ശശി കൃഷ്ണ (Base guitar ) റിയാലിറ്റി ഷോ ഡിവോഷണൽ മ്യൂസിക് ആൽബം ഈ രംഗങ്ങളിൽ പ്രസിദ്ധനാണ്. സോമൻ(lead guitar) സിനിമ റിയാലിറ്റി ഷോ രംഗത്ത് പ്രസിദ്ധനാണ്.