തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ കോമ്പാക്ട് എസ് യു വി അവതരിപ്പിക്കുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത വാഹനം 2025-ലെ ആദ്യ പകുതിയില്‍ വിപണിയില്‍ എത്തും. പൊതുജനങ്ങള്‍ക്ക് വാഹനത്തിന്റെ പേരിടാനുള്ള മത്സരവും സ്‌കോഡ നടത്തുന്നുണ്ട്. കോമ്പാക്ട് എസി യു വി വിഭാഗത്തിലെ സ്‌കോഡയുടെ ആദ്യ വാഹനമാണിത്.
ഇന്ത്യന്‍ വിപണിയിലെ സ്‌കോഡയുടെ മൂന്നാമത്തെ വാഹനമാണ് അണിയറയില്‍ ഒരുങ്ങുന്ന കോമ്പാക്ട് എസ് യു വി. നിലവില്‍ ഇന്ത്യന്‍ നിരത്തുകളെ കീഴടക്കിയിരിക്കുന്ന കുഷാഖിന്റേയും സ്ലാവിയയേയും പോലെ എംക്യുബി-എ0-ഇന്‍ പ്ലാറ്റ്‌ഫോമിലാണ് കോമ്പാക്ട് എസ് യു വി ഒരുങ്ങുന്നത്. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച പ്ലാറ്റ് ഫോമാണിത്. 2026 ഓടെ സ്‌കോഡ ഓട്ടോയുടെ വാര്‍ഷിക വില്‍പന ഒരു ലക്ഷം കടക്കുകയെന്ന ലക്ഷ്യവും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഈ കോമ്പാക്ട് എസ് യു വിയെ ഇന്ത്യയ്ക്കുവേണ്ടി നിര്‍മ്മിച്ച് ലോകത്തിനായി സ്‌കോഡ ഓട്ടോ ഇന്ത്യ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ നിലവില്‍ 4 മീറ്ററിന് താഴെ നീളമുള്ള കാറുകള്‍ക്കായി ലഭ്യമായിട്ടുള്ള നികുതി ഇളവുകള്‍ നേടാന്‍ വേണ്ടി സ്‌കോഡ കോമ്പാക്ട് എസ് യു വിക്ക് നാല് മീറ്ററിന് താഴെയുള്ള നീളമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ നികുതിയിളവില്‍ നിന്നുള്ള നേട്ടം ഉപഭോക്താവിന് കൈമാറും. ഇന്ത്യയിലെ ടിയര്‍ 2, ചെറിയ വിപണികളിലേക്ക് കടന്നു കയറുകയെന്ന ലക്ഷ്യവും സ്‌കോഡ ഓട്ടോ ഇന്ത്യയുടെ എന്‍ട്രി ലെവല്‍ ഉല്‍പന്നമായ ഈ പുതിയ വാഹനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നു. പൂനെയിലെ ആധുനിക നിര്‍മ്മാണ യൂണിറ്റിലാണ് വാഹനം നിര്‍മ്മിക്കുന്നത്.