ലയൺസ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മയും ഗവ. ആർട്സ് അലുംനി വാട്സപ്പ് ഗ്രൂപ്പിലെ ഏതാനും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മൂന്നു പതിറ്റാണ്ടു മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ അക്ഷരങ്ങളുടെ മഹാമാന്ത്രികനും തൻ്റെ ഗുരുവുമായ ബേപ്പൂർ സുൽത്താൻ്റെയും നാലു പതിറ്റാണ്ട് മുമ്പ് വിട്ടുപിരിഞ്ഞ മലയാളികളുടെ മഹാമാന്ത്രികനായ പ്രൊഫ.വാഴകുന്നത്തിൻ്റെയും ഓർമ്മകളെ (DoB Feb.8,1903, DoD Feb 9,1983) കോർത്തിണക്കി, തൻ്റെ മാജിക് പരിപാടികളുടെ നാൽപ്പതാം വർഷത്തിൽ വ്യത്യസ്ഥമായ ഒരു ഗുരുവന്ദനം ഒരുക്കുകയാണ് മാന്ത്രികൻ പ്രദീപ് ഹൂഡിനോ.
വെള്ളിപറമ്പ് വീ സ്മൈൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ചാലിയാറിലൂടെ ഒരു വിസ്മയ യാത്രയും മാന്ത്രിക ചെപ്പും (മാജിക് പ്രോഗ്രാം) വൈലാലിൽ സന്ദർശനവുമാണ് പരിപാടികൾ
‘ഒന്നും, ഒന്നും ഇമ്മിണി ബല്യ ഒന്ന് ‘ പ്രദീപിൻ്റെ മാന്ത്രിക ചെപ്പിൽ ദൃശ്യാവിഷ്കൃതമാകും.
അറുപതുകളിൽ വാഴകുന്നം, വടക്കൻ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞി ധനശേഖരണ പരിപാടിയിൽ സ്ഥിരമായി അവതരിപ്പിക്കാറുള്ള ഉറുമാൽ പടയും നാണയപ്പെരുമഴയും പുതിയ കാലത്തിനനുസൃതമായി മാന്ത്രികൻ പ്രദീപ് പുനരാവിഷ്ക്കരിക്കും
ലയൺസ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മയും ഗവ. ആർട്സ് അലുംനി വാട്സപ്പ് ഗ്രൂപ്പിലെ ഏതാനും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോർപ്പറേഷൻ കൗൺസിലർ തോട്ടുങ്ങൽ രജനി, പത്രപ്രവർത്തകൻ ഡോ.എം.പി.പത്മനാഭൻ, എം.എ ബഷീർ മാസ്റ്റർ, ആർട്സ് അലുംനി ഗ്രൂപ്പ് അഡ്മൻ അബ്ദുൾ മജീദ് (ഉള്ളിയേരി) ലയൺസ് ഡിസ്ട്രിക്റ്റ് പി. ആർ. ഒ, ശ്രീമതി സുനിത ജ്യോതി പ്രകാശ്, സൈനബടീച്ചർ (വീ സ്മൈൽ ) തുടങ്ങിയവർ പരിപാടിയ്ക്ക് http://www.calicutreporter.comനേതൃത്വം നൽകും
വിസ്മയ യാത്രയും മാന്ത്രിക ചെപ്പും
2023 ഫെബ്രുവരി 8, ബുധൻ
10.30 am: ഒത്തുചേരൽ : ബേപ്പൂർ മറീന
11.00 : റിവർ ക്രൂയിസ്, സംസം ചാലിയാർ ബോട്ടുജെട്ടി
മാന്ത്രിക ചെപ്പ് മാജിക് പ്രോഗ്രാം
(1.00 pm Lunch)
2.30 pm: വൈലാലിൽ സന്ദർശനം