ഉദ്യോഗാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്.
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ) (ആൺ) ( കാറ്റഗറി.നം.538/2019) തസ്തികയുടെ എൻഡ്യൂറൻസ് ടെസ്റ്റ് പാസ്സായ, 2023 ഫെബ്രുവരി14 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളുടെയും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഏപ്രിൽ 26,27,28 തിയ്യതികളിൽ രാവിലെ 5.30 നു മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടത്തുന്നതാണ്.
കായികക്ഷമതാ പരീക്ഷ പാസ്സാകുന്ന ഉദ്യോഗാർത്ഥികൾ അന്നേ ദിവസം തന്നെ വൺ ടൈം വെരിഫിക്കേഷനു വേണ്ടി ജില്ലാ പി എസ് സി ഓഫീസിൽ ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ,അഡ്മിഷൻ ടിക്കറ്റിൽ പ്രസ്താവിച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
അഡ്മിഷൻ ടിക്കറ്റും വൺ ടൈം വെരിഫിക്കേഷൻ സംബന്ധിച്ച അറിയിപ്പുകളും പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2371971