നായനാർ സ്പോർട്സ് അക്കാദമി നടത്തുന്ന ഫുട്ബോൾ പരിശീലന ക്യാമ്പ് കല്ലായി ഗണപത് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറച്ചു. കോര്പറേഷന് കൗൺസിലറും അക്കാദമിയുടെ ജനറൽ കണ്‍വീനറുമായ ബിജുലാല്‍, അക്കാദമി ഭരണസമിതി അംഗങ്ങളായ അബുലൈസ് കടുവാനത്ത്, അനീഷ്കുമാർ കെ എന്നിവർ സന്നിഹിതരായിരുന്നു. മുന്‍ സംസ്ഥാന ടീം അംഗവും സംസ്ഥാന സെലക്ടറുമായ സി കബീർദാസ് ആണ് പരിശീലകൻ. ആകെ 55 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ആദ്യഘട്ടക്യാമ്പ് മെയ് 31 വരെയാണ്.


