ടാക്സ് ആന്റ് അക്കൗണ്ട്സ് പഠനത്തിന് അസിൻഡ – ടാക്സ് മെൻ സംയുക്ത  പദ്ധതി

0

പരിശീലനത്തോടൊപ്പം തൊഴിലവസരവും

കോഴിക്കോട് : പ്രമുഖ ടാക്സ് പ്രൊഫഷണൽ കൂട്ടായ്മയായ അസിൻഡ ബിസിനസ് സെന്റർ ഇന്ത്യയിലെ പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടാക്സ്മാനുമായി സഹകരിച്ച്  അസിൻഡ – ടാക്സ് മെൻ സംയുക്ത പഠന പദ്ധതി ഒരുക്കുന്നു. 

ടി എ പി അഥവാ ടാക്സ് ആന്റ് അക്കൗണ്ട് പ്രൊഫഷണൽ കോഴ്സാണ് പദ്ധതിയിലൂടെ ലഭിക്കുക. ബി കോം പഠനം പൂർത്തിയായ തൊഴിൽ അന്വേഷകർക്കും, നിലവിൽ അക്കൗണ്ടന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്കും ഉപകാരപ്രദമായ ഫിനിഷിംഗ് സ്കൂൾ സംരംഭമാണിത്.

ടാക്സ് ആന്റ് അക്കൗണ്ട് പ്രൊഫഷണൽ കോഴ്സ്  പൂർണ്ണമായും 4 മാസത്തെ ഓൺ ലൈൻ ക്രാഷ് കോഴ്സാണെന്ന് അസിൻഡ ബിസിനസ് സെന്റർ ചെയർമാൻ സി എസ് ആഷിക് പറഞ്ഞു.

psc coaching calicut

സമഗ്രവമായ ക്ലാസ് , മികച്ച പരിശീലകരുടെ സഹായത്തോടെ ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലോകത്ത് എവിടെയും അംഗീകാരമുള്ള എ ഐ സി ടി ഇ സർട്ടിഫിക്കറ്റും തൊഴിലവസരത്തിനുള്ള സഹായവും ലഭിക്കും

പത്ര സമ്മേളനത്തിൽ അസിൻഡ ബിസിനസ് സെന്റർ ചെയർമാൻ സി എസ് ആഷിക് എ എം , സി ഇ ഒ അമൽ മനാസ് , ഡയറക്ടർ സി എ കൃഷ്ണ കുമാർ ഉണ്ണി, ടാക്സ്മാൻ  ജനറൽ മാനേജർ നിജു ശ്രീധരൻ , ഡയറക്ടേർമാരായ എം ഷെഫീർ , സി  എ അർജുൻ എന്നിവർ പങ്കെടുത്തു.

ആദ്യ ബാച്ച് ജൂലായ് രണ്ടാം വാരം തുടങ്ങും. താൽപര്യമുള്ളവർ ഫോൺ:9074335547 വിളിക്കാവുന്നതാണ്.

ടാക്സ് ആന്റ് അക്കൗണ്ട്സ് പഠനത്തിന് അസിൻഡ – ടാക്സ് മെൻ സംയുക്ത  പദ്ധതി
Leave A Reply

Your email address will not be published.