കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു.
ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നേദ്യ. പതിനഞ്ചോളം വിദ്യാർത്ഥികൾക്കു പരുക്കേറ്റു.
പരുക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു