ഇന്ത്യന്‍ ഇലക്ട്രിക്കല്‍, ഓട്ടോമേഷന്‍ മേഖലയിലെ പ്രമുഖരായ ലോറിറ്റ്സ് നുഡ്സെന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍ (മുന്‍പ് എല്‍ & ടി സ്വിച്ച്ഗിയര്‍), തങ്ങളുടെ നൂതന സ്മാര്‍ട്ട് ഹോം പ്ലാറ്റ്ഫോമായ എന്‍കണക്ട് പുറത്തിറക്കി. വീടുകളെ തടസ്സമില്ലാതെ ബന്ധിപ്പിച്ച താമസസ്ഥലങ്ങളാക്കി മാറ്റാന്‍ രൂപകല്‍പ്പന ചെയ്ത ഈ സാങ്കേതികവിദ്യ വീട്ടുടമകളെ അവരുടെ വീടിന്റെ ഓരോ കാര്യങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ഇത് അവരുടെ ജീവിതത്തില്‍ കൂടുതല്‍ സൗകര്യവും, ആശ്വാസവും, സുരക്ഷയും കൊണ്ടുവരുന്നു.
മാര്‍ക്കറ്റ്സ് ആന്‍ഡ് മാര്‍ക്കറ്റ്സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സ്മാര്‍ട്ട് ഹോം വിപണി 2020-ല്‍ 1.4 ബില്യണ്‍ യു.എസ്. ഡോളറില്‍ നിന്ന് 2025-ഓടെ 30.4 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 6.4 ബില്യണ്‍ യു.എസ്. ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ മികച്ചതും സുരക്ഷിതവും ഊര്‍ജ്ജക്ഷമതയുള്ളതുമായ വീടുകള്‍ക്കുള്ള ആവശ്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഊര്‍ജ്ജ ഉപഭോഗം പരമാവധി പ്രയോജനപ്പെടുത്താനും, സുരക്ഷ വര്‍ദ്ധിപ്പിക്കാനും, സ്മാര്‍ട്ട് ഓട്ടോമേഷന്‍ വഴി താമസസ്ഥലങ്ങള്‍ വ്യക്തിഗതമാക്കാനും എന്‍കണക്ട് വീട്ടുടമകളെ സഹായിക്കും.
എന്‍കണക്ട് പ്ലാറ്റ്ഫോം ലൈറ്റിംഗ്, ഉപകരണങ്ങള്‍, കര്‍ട്ടനുകള്‍ എന്നിവയുമായി സംയോജിപ്പിക്കുന്നു. ഇത് ടച്ചിലൂടെയോ, മൊബൈല്‍ ആപ്പ് വഴിയോ, വോയിസ് കമാന്ഡുകളിലൂടെയോ തങ്ങളുടെ താമസസ്ഥലങ്ങള്‍ നിയന്ത്രിക്കാന്‍ വീട്ടുടമകളെ സഹായിക്കുന്നു. ശക്തമായ സൈബര്‍ സുരക്ഷാ നടപടികളും ഊര്‍ജ്ജക്ഷമതയുള്ള സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷിതവും, ഉപയോഗിക്കാന്‍ എളുപ്പമുള്ളതും, ഭാവിയിലേക്ക് തയ്യാറായതുമായ ഒരു ഹോം ഓട്ടോമേഷന്‍ അനുഭവം എന്‍കണക്ട് ഉറപ്പാക്കുന്നു.
ലളിതവും വേഗത്തില്‍ മനസ്സിലാക്കാവുന്നതും, ഉപയോക്തൃ സൗഹൃദവുമായ സ്മാര്‍ട്ട് ഹോം സൊല്യൂഷനുകള്‍ക്കുള്ള ആവശ്യം ഇന്ത്യയില്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്‍കണക്ട് ഉപയോഗിച്ച് സങ്കീര്‍ണ്ണമല്ലാത്തതും എന്നാല്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഒരു ഹോം ഓട്ടോമേഷന്‍ പ്ലാറ്റ്ഫോം ലഭ്യമാക്കി ഈ വിപണിയിലെ ആവശ്യം നിറവേറ്റുന്നു. തടസ്സമില്ലാത്ത സംയോജനം, മെച്ചപ്പെട്ട സുരക്ഷ, ഊര്‍ജ്ജക്ഷമത എന്നിവ ഉറപ്പാക്കിക്കൊണ്ട്, ആധുനികവും, കണക്റ്റഡ് ആയ ജീവിതം എല്ലാ വീട്ടുടമകള്‍ക്കും യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലോറിറ്റ്സ് നുഡ്സെന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍ സിഒഒ നരേഷ് കുമാര്‍ പറഞ്ഞു.
സാങ്കേതികവിദ്യ ദൈനംദിന ജീവിതവുമായി ഒത്തുപോകുകയും, സൗകര്യം വര്‍ദ്ധിപ്പിക്കുകയും, ദിനചര്യകള്‍ ലളിതമാക്കുകയും ചെയ്യുന്ന ഒരു ഭാവിയാണ് വിഭാവനം ചെയ്യുന്നത്. ഒരു ഉല്‍പ്പന്നം അവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ചു ആധുനിക ജീവിതത്തെ പുനര്‍നിര്‍വചിക്കുക കൂടിയാണ്. ഈ പ്ലാറ്റ്ഫോം വീടുടമകള്‍ക്ക് അനായാസമായ നിയന്ത്രണം, നൂതന സൈബര്‍ സുരക്ഷ, യഥാര്‍ത്ഥത്തില്‍ തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവം എന്നിവ ലഭ്യമാക്കുന്നുവെന്ന് നരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

