Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട്: കേരള ഗസൽ ഫൗണ്ടേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ബസ്മെ സുറൂർ ഖവാലി സന്ധ്യ സംഘടിപ്പിച്ചു.
ഗസൽ, ഹിന്ദുസ്ഥാനി സംഗീതം എന്നിവയുടെ പ്രചാരമിട്ട് പ്രവർത്തിക്കുന്ന ഗസൽ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന ബസ്മെ സുറൂർ എന്ന ഖവാലി ടീമിന്റെ ലോഞ്ച് കൂടിയായി പരിപാടി മാറി. കെ ജി എഫ് പ്രസിഡന്റ് ഇ എ ലിങ്കൺ അധ്യക്ഷനായി. സംവിധായകൻ വി എം വിനു ഉദ്ഘാടകനായി.
കോഴിക്കോട് അസി. കമ്മീഷണർ ടി കെ അഷ്റഫ് യോഗത്തിൽ വിശിഷ്ടാതിഥിയായി.
രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹത്തെ കെ ജി എഫ് ഉപഹാരം നൽകി ആദരിച്ചു. ടി പി എം ഹാഷിർ അലി, ആർ ജയന്ത്കുമാർ, കെ ജി എഫ് ജന. സെക്രട്ടറി ഷബീർ രാരങ്ങോത്ത്, ട്രഷറർ ഫിൻസർ കെ ടി സംസാരിച്ചു.
മിഥുലേഷ് ചോലക്കൽ, അഡ്വ. ഷുഹൈബ് കെ എം, ഫൈസൽ കെ എം എന്നിവർ നയിച്ച ഖവാലി ടീമിൽ അജ്മൽ റഹീം(തബല), റഹീം എൻ വി(ഡൊലക്), മുജീബ് മുക്കം(റിഥം പാഡ്), തഹ്സിൽ(ഗിത്താർ) എന്നിവർ അക്കമ്പനി ചെയ്തു. ഷൗക്കത്തലി വെള്ളിമാടുകുന്ന്, മസൂദ് അറക്കൽ, ഷജീർ കുന്ദമംഗലം, ഷമീർ വെള്ളിമാടുകുന്ന്, സുഹൈൽ എടവണ്ണപ്പാറ എന്നിവർ കോറസിൽ അണിനിരന്നു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

