Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട്: ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് സർവകലാശാല ഇൻ്റർ കോളേജിയേറ്റ് ചെസ് ടൂർണമെൻ്റിൽ ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് വനിതാ വിഭാഗം ചാമ്പ്യൻഷിപ്പും ഇരിങ്ങാലക്കൂട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. തുടർച്ചയായി ഇത് മൂന്നാം വർഷമാണ് ദേവഗിരി വനിതാ വിഭാഗം ചാമ്പ്യൻമാരാകുന്നത്.

വനിതാ വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും ചിറ്റൂർ ഗവ.കോളേജും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ കോഴിക്കോട് ഗവ. ആർട്സ് കോളേജ് (രണ്ടാം സ്ഥാനം),കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റ് (മൂന്നാം സ്ഥാനം) ജേതാക്കളായി.
വ്യക്തിഗത മൽസരങ്ങളിൽ പുരുഷ വിഭാഗത്തിൽ അശ്വിൻ നായർ (ക്രൈസ്റ്റ്), അലക്സ്.സി.ജോയ് (ക്രൈസ്റ്റ്),അലൻ തോമസ് സുനീഷ് (വിക്ടോറിയ കോളേജ്) എന്നിവരും വനിതാ വിഭാഗത്തിൽ ആർ.വി പുണ്യ, ആവണി കൃഷ്ണ, ടി.എം അഖില (മൂന്നു പേരും ദേവഗിരി കോളേജ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി യൂണിവേഴ്സി ചാമ്പ്യൻമാരായി.
സർവകലാശാലയ്ക്ക് കീഴിലുള്ള നാല്പതോളം കേളേജുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുത്തു.

വിജയികൾക്ക് ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ് ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിൽ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, ഡോ.രേഖ ജോസ്, പ്രൊഫ.കെ.ബിനോയ്, ചെസ് ടൂർണമെൻ്റ് ആർബിറ്റർ പി.എസ് അമീർ,സുരേഷ് ബാബു മാംപുള്ളി, പി . എം ഷാജിൽ എന്നിവർ സംസാരിച്ചു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

