വേങ്ങേരി: വേങ്ങേരി-കരുവിശ്ശേരി-കളത്തില്‍താഴം വയല്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഉപയോഗത്തിനും വില്പനയക്കുമെതിരെ ജനജാഗ്രതാ സദസ്സ് നടത്തുന്നു. മാര്‍ച്ച് 27 തിങ്കളാഴ്ച്ച കളത്തില്‍താഴം വയല്‍ പ്രദേശത്താണ് ജനപ്രതിനിധികളും പൊലീസും പങ്കെടുക്കുന്ന സദസ്സ് നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ലഹരിവസ്തുക്കളുമായി പിടിയിലായവര്‍ക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടെന്നും യുവാക്കളെ ഈ മാഫിയയില്‍ നിന്നും രക്ഷിക്കുന്നതിന് പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടേയും റസിഡന്റ് അസോസിയേഷന്റേയും മറ്റ് സംഘടനകളുടേയും യോഗം ചേര്‍ന്ന് ജനജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയിരുന്നു.